സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ലോകത്ത് ആദ്യമായി കുഞ്ഞിന് മുലയൂട്ടി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീ

വിമെന്‍ പോയിന്‍റ് ടീം

അമ്മയാകാനും മുലയൂട്ടാനും ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇംഗ്ലണ്ടില്‍ ലോകത്താദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീ കുഞ്ഞിന് മുലയൂട്ടിയിരിക്കുന്നു.

മരുന്നുകളുടേയും ബ്രസ്റ്റ് പമ്പിംഗിന്റെയും സഹായത്തോടെയാണ് ഇത് സാധ്യമായത്. വരും കാലത്ത് കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സഹായകമാകുന്ന രീതിയില്‍ ഈ ഗവേഷണം വികസിപ്പിക്കാനാകുമെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരുടെ പ്രതീക്ഷ.

കുഞ്ഞു ജനിക്കുന്നതിനു മുമ്പേ മൂന്നര മാസത്തോളം പാലുല്‍പാദിപ്പിക്കുന്നതിനായുള്ള ചികിത്സ നല്‍കിയിരുന്നു. മറ്റൊരാളുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ വളര്‍ത്തുകയോ ദത്തെടുക്കുകയോ ചെയ്യുന്ന അമ്മമാര്‍ക്ക് നല്‍കി വരുന്ന ചികിത്സയാണിത്.

പുരുഷ ഹോര്‍മോണിനെ തടഞ്ഞ്, പാല്‍ ഉത്പാദിപ്പിക്കുന്ന തരം മരുന്നുകളാണ് നല്‍കുക. ഇതനുസരിച്ച് വലിയ തോതിലല്ലെങ്കിലും പാലു ചുരത്താന്‍ ഇവര്‍ക്കാകുന്നുണ്ട്. ദിവസം ഏതാണ്ട് എട്ട് പൗണ്ട് മുലപ്പാലാണ് കുഞ്ഞിന് ലഭിക്കുന്നത്. ഇത് വിശപ്പ് മാറാന്‍ തക്ക അളവല്ലാത്തത് കൊണ്ട് ശിശുക്കള്‍ക്ക് നല്‍കുന്ന ഫോല്‍മുല മില്‍ക്കും കൊടുക്കും. എങ്കിലും ചെറിയ അളവിലെങ്കിലും ഉള്ള മുലപ്പാല്‍ പോഷകങ്ങളും പ്രതിരോധ ശേഷിയും ലഭിക്കാന്‍ കുഞ്ഞിന് സഹായകരമാണ്. ഇപ്പോള്‍ ആറുമാസം പ്രായമുണ്ട് ഈ കുഞ്ഞിന്.

സ്ത്രീകള്‍ക്ക് നല്‍കുന്ന എല്ലാ മരുന്നുകളും ട്രാന്‍സ്‌ജെന്‍ഡറുകളില്‍ പാലുല്‍പാദനം നടക്കാന്‍ ആവശ്യമാണോ, ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ എങ്ങനെ മുലയൂട്ടാന്‍ സജ്ജമാക്കാം തുടങ്ങിയ പഠനങ്ങള്‍ നടക്കുകയാണ്. എന്തായാലും ട്രാന്‍സ്‌ജെന്‍ഡറുകളെ സംബന്ധിച്ച് ഇതൊരു പ്രതീക്ഷ നല്‍കുന്ന മുന്നേറ്റമായേക്കാം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും