സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദിയില്‍ കേസ് അന്വേഷിക്കാനും ഇനി സ്ത്രീകള്‍

വിമെന്‍ പോയിന്‍റ് ടീം

സൗദി അറേബ്യയില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതല്‍ പൊതുമേഖലകളിലേക്ക് വ്യാപിക്കുന്നു. സൗദിയിലെ സ്ത്രീകള്‍ക്ക് ഇനി മുതല്‍ അന്വേഷണ ഉദ്യോഗസ്ഥരായി ജോലി ചെയ്യാം. വനിതാ അന്വേഷണ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ സൗദി അറേബ്യ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്.

വനിതകള്‍ക്ക് കേസ് അന്വേഷകരായി ജോലിക്ക് അപേക്ഷിക്കാമെന്ന് സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ ഞായറാഴ്ചയാണ് അറിയിപ്പ് ഇറക്കിയത്. മാര്‍ച്ച് മൂന്ന് വരെ അപേക്ഷിക്കാമെന്നും അല്‍ അറേബ്യ എന്ന പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമുള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യത.ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ശാരീരിക ക്ഷമതാ പരീക്ഷ തുടങ്ങിയവയ്ക്ക് ശേഷം മാത്രമേ അന്വേഷണ ഉദ്യോഗസ്ഥയായി നിയമിക്കുകയുള്ളൂവെന്ന് സൗദി അറ്റോര്‍ണി ജനറല്‍ ശെയ്ഖ് സൗദ് അല്‍ മോയബ് അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും