സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

അറബ് തെരുവുകള്‍ സ്ത്രീകള്‍ക്കത്ര സുരക്ഷിതമല്ല; മജാലി

വിമെന്‍ പോയിന്‍റ് ടീം

പലസ്തീന്‍-അമേരിക്കനായ ഒരു ചെറുപ്പക്കാരിയാണ് ഇപ്പോള്‍ തരംഗമായ പുതിയ #MeToo പ്രചാരണത്തിന്റെ പിറകില്‍.  “Not Your Habibti (Darling)” എന്ന മുദ്രാവാക്യമെഴുതിയ ടീ ഷര്‍ട്ടുകളും തൊപ്പികളും ഷര്‍ട്ടുകളും ജാക്കറ്റുകളും വില്‍ക്കുകയാണ് അവര്‍, പൂച്ച കരച്ചിലുകള്‍ക്കു മറുപടിയായി. വെസ്റ്റ് ബാങ്ക് ചത്വരത്തിലെ തന്റെ താമസസ്ഥലത്തുനിന്നും സ്ത്രീകളുടെ പരാതികള്‍ എഴുതുകയും ചെയ്യുന്നു.

 ലൈംഗിക അതിക്രമങ്ങളെ നേരിടാന്‍ പലസ്തീന്‍ സമൂഹത്തെ പ്രോത്സാഹിപ്പികുകയാണ് യാസ്മീന്‍ മജാലി. ആളുകള്‍ ചെയ്യാന്‍ മടിക്കുന്ന ഒരു സംഭാഷണം തുടങ്ങിവയ്ക്കുകയാണ് ഞാന്‍ ചെയ്യുന്നത്,” അറബ് ലോകത്താകെ സ്ത്രീകള്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. പല സര്‍വകലാശാലകളിലും പുരുഷന്മാരെക്കാള്‍ കൂടുതലാണ് സ്ത്രീകള്‍. തൊഴില്‍ സേനയിലും അവരുടെ എണ്ണം കൂടിവരുന്നു. എന്നിട്ടും പുരുഷാധിപത്യത്തിന്റെ വിലക്കുകളെ തകര്‍ക്കാന്‍ അവര്‍ പോരാടുകയാണ്.

പരമ്പരാഗത അറബ് സമൂഹങ്ങള്‍ കര്‍ക്കശമായ ലിംഗവിഭജനമാണ് പാലിച്ചുപോരുന്നത്. സ്ത്രീകളുടെ ‘മാന’ത്തിന്റെ കാവല്‍ക്കാരായി അവരുടെ ബന്ധുക്കളായ പുരുഷന്‍മാരാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. വിവാഹത്തിന് പുറത്തു സ്ത്രീ-പുരുഷ സൌഹൃദങ്ങളോ ലൈംഗികതയോ ഇതോടെ വിലക്കപ്പെട്ട അവസ്ഥയാണ്. ഈ നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തുന്നു-ചില സംഭവങ്ങളില്‍ ബന്ധുക്കളായ പുരുഷന്മാരാല്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. കോടതികളില്‍ നിന്നും അവര്‍ക്ക് ഇളവോടുകൂടിയ പരിഗണന കിട്ടും എന്നതുമുണ്ട്.

സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ അവര്‍ പഴി കേള്‍ക്കേണ്ടിവരും.‘എന്തായാലും നീ എന്തെങ്കിലും തെറ്റ് കാണിച്ചിരിക്കും, അല്ലെങ്കില്‍ തെറ്റായ സൂചനകള്‍ നല്കിയിരിക്കും, വസ്ത്രധാരണം, സംസാരം എന്നിങ്ങനെ’, എന്ന രീതിയിലാണ്.”2017-ല്‍ ലഭിച്ച 2,000 ഇലക്ട്രോണിക് പരാതികളില്‍ മൂന്നിലൊന്നും ലൈംഗികമോ, സാമ്പത്തികമോ ആയ നേട്ടങ്ങള്‍ക്കായി പുരുഷന്മാര്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതാണ്. സ്ത്രീകള്‍ക്ക് ഏറ്റവും അരക്ഷിതമായ വന്‍ നഗരങ്ങളിലൊന്നാണ് കെയ്റോ. യാഥാസ്ഥിതികമായ ഗള്‍ഫ് രാജ്യങ്ങളില്‍ തെരുവ് പീഡനം ചെറിയ രാജ്യങ്ങളില്‍ താരതമ്യേന കുറവാണ്. അവിടെ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഇടപെടലുകള്‍ മത, ഗോത്ര നിയമങ്ങള്‍ കര്‍ശനമായി വിലക്കുന്നു.മജാലിയുടെ നീക്കത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നവരുമുണ്ട്, “എല്ലാം ശരിയാണെന്ന നാട്യത്തില്‍, നാം മറച്ചുവെയ്ക്കുന്ന ഈ ഇരുണ്ട അറകള്‍ തുറക്കാനുള്ള എല്ലാത്തിനോടും എനിക്കു തുറന്ന മനസാണ്. നമുക്കത് തുറക്കാം, എന്നിട്ടെന്താണ് വരുന്നതെന്ന് നോക്കാം.”


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും