സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പ്രായപൂര്‍ത്തിയായിട്ടുള്ള രണ്ട് വ്യക്തികളുടെ വിവാഹത്തില്‍ മൂന്നാം കക്ഷിക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

പ്രായപൂര്‍ത്തിയായിട്ടുള്ള രണ്ട് വ്യക്തികളുടെ വിവാഹത്തില്‍ മൂന്നാം കക്ഷിക്ക് ഇടപെടാന്‍ ഒരു അവകാശവുമില്ലെന്ന് സുപ്രീംകോടതി. വ്യക്തികളും കൂട്ടായ്‌‌‌‌‌മകളും സംഘടനകളും വിവാഹ തീരുമാനത്തിന് പുറത്താണ്. ദുരഭിമാനക്കൊല നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് നിരീക്ഷണം നടത്തിയത്.

സന്നദ്ധ സംഘടനയായ ശക്തി വാഹിനിയാണ് ഹര്‍ജി നല്‍കിയത്.ഇതര സമുദായത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തിന് തങ്ങള്‍ എതിരല്ലെന്നും മാതാപിതാക്കളുടെ മാതാപിതാക്കളുടെ സഹോദരങ്ങളുടെ മക്കളെ വിവാഹം കഴിക്കുന്നതാണ് എതിര്‍ക്കുന്നതെന്നും ഖാപ്പ് പഞ്ചായത്തുകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അവകാശപ്പെട്ടു. എന്നാല്‍ മാതാപിതാക്കള്‍ക്കോ സമൂഹത്തിനോ മറ്റുള്ള ആര്‍ക്കുമോ പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള വിവാഹത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും