സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തെരഞ്ഞെടുപ്പ് താരമായി കസ്തൂരി പാട്ടി

വിമെൻ പോയിന്റ് ടീം

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് 67കാരിയായ കസ്തൂരി പാട്ടി. ഇരുമുന്നണികളുടെയും പരസ്യത്തില്‍ ഒരേസമയം അഭിനയിച്ച ഈ മുത്തശ്ശി സോഷ്യല്‍മീഡിയയിലും താരമായി. ഒരു പരസ്യത്തില്‍ ജയലളിതയെ അനുകൂലിച്ച് ജയലളിതയെ പാടിപുകഴ്ത്തുമ്പോള്‍ രണ്ടാമത്തെ പരസ്യത്തില്‍ ജയലളിതയെ തള്ളിപ്പറയുകയാണ് കസ്തൂരി പാട്ടി.
ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും പരസ്യത്തില്‍ ഒരേ സമയം അഭിനയിച്ച കസ്തൂരി പാട്ടിക്ക് പ്രത്യേകിച്ച് ഒരു പാര്‍ട്ടിയുമില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് ഈ മുത്തശ്ശി.എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ  ഭാഗമായുള്ള വീഡിയോയിലാണ് അഭിനയിക്കാന്‍ പറഞ്ഞതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കസ്തൂരി പാട്ടി പറയുന്നു. അഭിനയത്തിന് എഐഎഡിഎംകെ 1500 രൂപയും ഡിഎംകെ 1000 രൂപയും പ്രതിഫലമായി തന്നുവെന്നും പാട്ടി പറയുന്നു.
എഐഎഡിഎംകെയുടെ പരസ്യത്തില്‍ ജയലളിതയുടെ ഭരണ നേട്ടങ്ങളാണ് പുകഴ്ത്തുന്നത്. അന്നദാനത്തെക്കുറിച്ചാണ് പാട്ടി പുകഴ്ത്തുന്നത്. മക്കള്‍ തനിക്ക് ഭക്ഷണം തന്നില്ലെങ്കിലും അമ്മ തനിക്കൊപ്പമുണ്ടെന്ന് പറയുമ്പോള്‍ നേരെ തിരിച്ച് മക്കളുടെ കാര്യങ്ങള്‍ ഒന്നും നോക്കാതെയാണ് ജയലളിയുടെ ഭരണമെന്ന് ഡിഎംകെയുടെ പരസ്യത്തില്‍ വിമര്‍ശിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും