സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പ്രസവമുറിയിലെ മാനസിക പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു

വിമെന്‍ പോയിന്‍റ് ടീം

പ്രസവമുറിയിലെ മാനസിക പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് വൃത്തിയുള്ള സാഹചര്യവും മാന്യമായ പെരുമാറ്റവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. പ്രസവ സമയത്ത് ഭര്‍ത്താവിനോ മറ്റ് ബന്ധുക്കള്‍ക്കോ ഗര്‍ഭിണികളോടൊപ്പം നില്‍ക്കാമെന്ന ചില സ്വകാര്യ ആശുപത്രികളില്‍ തുടര്‍ന്നുവരുന്ന സമ്പ്രദായം സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പില്‍ വരുത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി.

‘കേരളത്തില്‍ പ്രധാനപ്പെട്ട 66 പ്രസവ കേന്ദ്രങ്ങളാണുള്ളത്. പ്രസവ കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ നടപ്പാക്കും. പ്രസവമുറികളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അവിടെയുള്ള ജീവനക്കാരുടെ ഇടപെടലുകള്‍, ഗര്‍ഭിണികളോടുള്ള പെരുമാറ്റമടക്കം മെച്ചപ്പെടുത്തുന്ന കാര്യങ്ങള്‍ വകുപ്പ് തലത്തില്‍ നടപ്പാക്കും. ആശുപത്രികള്‍ പേഷ്യന്റ് ഫ്രണ്ട്‌ലിയാക്കുക എന്നതാണ് സര്‍ക്കാരിന്റെ ‘ആര്‍ദ്രം’ മിഷന്‍കൊണ്ടുദ്ദേശിക്കുന്ന പ്രധാന കാര്യം. അതിന്റെ ഭാഗമായി പലയിടത്തും പരിശീലന പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പൊതുവെയുള്ള പെരുമാറ്റരീതികള്‍, ചുമതലകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിശീലന പരിപാടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇനി പ്രസവ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. അത് തുടര്‍ച്ചയായി കൊടുക്കും. ലേബര്‍ റൂമിലെ ഗര്‍ഭിണിക്ക് മാനസികമായ പിന്തുണകൂടി ഉണ്ടാവേണ്ടതുണ്ട്. അവിടെ പ്രസവത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സ്‌നേഹപരിലാളനകള്‍ ലഭിക്കേണ്ടതുണ്ട്. രണ്ട്, ലേബര്‍റൂമിലെ ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ ഭര്‍ത്താവടക്കമുള്ള ബന്ധുക്കള്‍ക്ക് ലേബര്‍റൂമില്‍ നില്‍ക്കാനുള്ള സംവിധാനവും നടപ്പാക്കും. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ആ സംവിധാനമുണ്ട്. അത് മറ്റെല്ലായിടത്തേക്കും വ്യാപിപ്പിക്കും. ആശുപത്രികളില്‍ റാന്‍ഡം ചെക്കിങ് നടത്താനും ഉദ്ദേശിക്കുന്നുണ്ട്.’


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും