സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്വന്തം മകളെ മടിയിലിരുത്തി വാര്‍ത്ത വായിച്ച് ചാനല്‍ അവതാരകയുടെ പ്രതിഷേധം

വിമെന്‍ പോയിന്‍റ് ടീം

ഏഴു വയസുകാരി സൈനബ് അന്‍സാരിയുടെ ദാരുണ്യാന്ത്യം പാകിസതാനില്‍ വന്‍ പൊട്ടിത്തെറി സൃഷ്ടിച്ചിരിക്കുകയാണ്. ക്രൂരമായ ലൈംഗിക പീഡനത്തിനുശേഷമായിരുന്നു സൈനബിനെ കൊലപ്പെടുത്തിയത്. മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സൈനബിന്റെ ദുരന്തവാര്‍ത്തയറിഞ്ഞ് രോഷാകുലരായി തെരുവിലേക്കിറങ്ങിയ ജനക്കൂട്ടത്തിനു നേരെ നടത്തിയ പൊലീസ് വെടിവയ്പ്പില്‍ മൂന്നോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ സംഭവം ലോകശ്രദ്ധയില്‍ എത്തി. മലാല യൂസഫ് അടക്കമുള്ളവര്‍ സൈനബിന്റെ ദുരന്തത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.

പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നതിനിടയിലാണ് സമാ ടിവിയുടെ വാര്‍ത്ത അവതാരിക കിരണ്‍ നാസ് സെനബിന് സംഭവിച്ച ദുരന്തത്തില്‍ തനിക്കുള്ള പ്രതിഷേധവും ആകുലതയും ലോകത്തിനു മുന്നില്‍ വേറിട്ടൊരു രീതിയില്‍ പ്രകടിപ്പിച്ചത്. കിരണ്‍ ഇന്ന് ചാനലില്‍ വാര്‍ത്ത അവരണം നടത്തിയത് മടിയില്‍ തന്റെ മകളെയും ഇരുത്തിയാണ്. ഞാനിന്ന് നിങ്ങളുടെ മുന്നില്‍ ഇരിക്കുന്നത് വാര്‍ത്ത അവതാരികയായ കിരണ്‍ നാസ് ആയിട്ടല്ല, ഒരമ്മയായിട്ടാണ്. എന്റെ മകളാണ് ഒപ്പമുള്ളത്’ കിരണ്‍ പ്രേക്ഷകരോടായി പറഞ്ഞു. തുടര്‍ന്ന് അമ്മ വാര്‍ത്ത വായിച്ചപ്പോള്‍ അനുസരണയോടെയ ആ പെണ്‍കുട്ടി കിരണിന്റെ മടിയില്‍ അനങ്ങാതെയിരുന്നു. ആ ചെറിയ ശവപ്പെട്ടിക്ക് വലിയ ഭാരമാണ്, പാകിസ്താന്‍ മുഴുവന്‍ ആ പെണ്‍കുഞ്ഞിന്റെ ശവപ്പെട്ടിയുടെ ഭാരം ചുമക്കുകയാണ്; കിരണ്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും