സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മലേഷ്യ ഓപ്പണില്‍ സൈന , സൈന മാത്രം

വിമന്‍പൊയിന്റ് ടീം

ഇന്ത്യയുടെ സൈന നെയ്‌വാള്‍ മലേഷ്യന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. ചൈനയുടെ സ്യൂ യാവോയെ ആണ് (21-13,21-9) സൈന പരാജയപ്പെടുത്തിയത് . കഴിഞ്ഞ വര്‍ഷം സ്യൂ യാവോയോട് ആണ് സൈനക്ക് മുട്ട് മടക്കേണ്ടി വന്നത്. ഇത്തവണ ഉജ്വല ഫോമില്‍ ആണ് ആദ്യം മുതല്‍ സൈന കളിച്ചത്. 15-ആം റാങ്കുള്ള ചൈനയുടെ തന്നെ സുങ്ങ് യൂവിനെ ആണ് ക്വാര്‍ട്ടറില്‍ സൈന നേരിടുന്നത്. മലയാളിയായ പ്രണോയ് ഉള്‍പ്പെടെ മറ്റെല്ലാ താരങ്ങളും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഇനി സൈന മാത്രമാണു ഇന്ത്യയുടെ പ്രതീക്ഷ.
 
ലോക ബാട്മിന്റന്‍ വനിതാ വിഭാഗത്തില്‍ സൈനക്ക് ഒന്നാം റാങ്ക് പ്രഖ്യാപിച്ച ദിവസം തന്നെ ആണ് ഈ നേട്ടവും ഉണ്ടായത് എന്ന സവിശേഷതയും ഉണ്ട്. പ്രണോയ് മൂന്നു സ്ഥാനം മുന്നേറി ഇക്കുറി 14 റാങ്ക് നേടിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും