സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ദില്‍മ റൂസഫ് പുറത്തേക്ക്

വിമെൻ പോയിന്റ് ടീം

ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫിനെതിരായ ഇംപീച്ച്‌മെന്‍റിനുള്ള പ്രമേയം പാസായി.13 വര്‍ഷത്തെ ഇടതുഭരണത്തിന് താല്‍കാലിക വിരാമമിട്ട് ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫ് പുറത്തേക്ക്.
 രാജ്യത്തെ ബജറ്റ് നിയമങ്ങള്‍ ലംഘിച്ച് പണം ചെലവിട്ടെന്നാണ് ദില്‍മ റൂസഫിനെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്ന ആരോപണം.സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഇംപീച്ച്‌മെന്‍റിനെ നിയമപരമായി നേരിടുമെന്നും ദില്‍മ പ്രഖ്യാപിച്ചു.

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇംപീച്ച്‌മെന്‍റ് പ്രമേയം വോട്ടെടുപ്പിനായി സെനറ്റില്‍ വച്ചത്.ദില്‍മ റൂസഫിന് പകരം വൈസ് പ്രസിഡന്‍റ് മൈക്കല്‍ ടെമര്‍ ആക്ടിങ് പ്രസിഡന്‍റായി ചുമതലയേല്‍ക്കും. ഇംപീച്ച്‌മെന്‍റ് പ്രമേയം വോട്ടിനിടുന്നതുള്‍പ്പെടെയുള്ള ഉപരി സഭയുടെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ദില്‍മ റൂസഫ് സുപ്രീം കേടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വിധി എതിരായി.
പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാനുള്ള അധോസഭയുടെ ശുപാര്‍ശ റദ്ദാക്കിയ നടപടി സ്പീക്കര്‍ പിന്‍വലിക്കുക കൂടി ചെയ്തതോടെ പ്രതിപക്ഷത്തിന് കാര്യങ്ങള്‍ അനുകൂലമായി.
ആറ് മാസത്തേക്ക് ദില്‍മ റൂസഫിന് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടി വരും.ഇംപീച്ച്‌മെന്‍റ് പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ മാസം അധോസഭ പാസാക്കിയത്. 81 സെനറ്റ് അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 55 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 22 അംഗങ്ങള്‍ എതിര്‍ത്തു. 22 മണിക്കൂര്‍ നീണ്ട വോട്ടെടുപ്പിലാണ് ഇംപീച്ച്‌മെന്‍റ് പ്രമേയം പാസാക്കിയത്. സെനറ്റ് പ്രസിഡന്‍റ് റെനാന്‍ കാള്‍ഹീറോസ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. പാര്‍ലമെന്‍റിലെ അധോസഭയില്‍ പാസാക്കിയ പ്രമേയം സെനറ്റിന് കൈമാറുകയായിരുന്നു. കേവല ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാല്‍ ദില്‍മയെ ആറുമാസത്തേക്ക് പുറത്താക്കി കുറ്റവിചാരണ ചെയ്യാന്‍ സെനറ്റിന് അധികാരമുണ്ട്.സെനറ്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് അനുയായികള്‍ സാവോപോളോയില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും