സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

വിമെൻ പോയിന്റ് ടീം

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സോനാ ചൗധരി .'ഗെയിം ഇന്‍ ഗെയിം’ എന്ന പേരിലെഴുതിയ പുസ്തകത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ സോന നടത്തിയത്.
ടീമംഗങ്ങളായ വനിതാ താരങ്ങളെ പരിശീലകനും ടീം മാനേജ്‌മെന്‍റിലെ അംഗങ്ങളും സെക്രട്ടറിയും ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി അടുത്തിടെ വരാണസിയില്‍ പുറത്തിറക്കിയ പുസ്‌കത്തിലാണ് സോന വെളിപ്പെടുത്തിയത്. ടീമില്‍ താന്‍ സ്ഥിരാംഗമായിരുന്ന കാലത്തെല്ലാം ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ടീമിലും അന്തിമ ഇലവനിലും സ്ഥാനം നേടാന്‍ പല ‘വിട്ടുവീഴ്ചകളും’ ചെയ്യാന്‍ പരിശീലകരും ടീം മാനേജ്‌മെന്‍റും താരങ്ങളെ നിര്‍ബന്ധിക്കുന്നതും പതിവായിരുന്നു. ഇത്തരം നിര്‍ബന്ധങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ താരങ്ങള്‍ സ്വവര്‍ഗാനുരാഗികളായി അഭിനയിക്കുകപോലും ചെയ്തിരുന്നുവെന്ന് സോന വെളിപ്പെടുത്തി.
സംസ്ഥാന തലത്തിലും ടീമിലെത്തിയാല്‍ ഇതുതന്നെയായിരുന്നു സ്ഥിതി. മാനസിക പീഡനങ്ങള്‍ക്ക് പുറമെ പല വീട്ടുവീഴ്ചകള്‍ക്കും അധികാരികള്‍ ടീമംഗങ്ങളെ നിര്‍ബന്ധിച്ചിരുന്നു. വിദേശ പര്യടനങ്ങള്‍ നടത്തുമ്പോള്‍ പരിശീലകരുടെയും ടീം മാനേജ്‌മെന്‍റിലെ ഉന്നതരുടെയും ബെഡുകളും താരങ്ങക്കൊപ്പം അവരുടെ മുറികളില്‍ തന്നെയാണ് നല്‍കിയിരുന്നത്. നിരന്തരം പരാതി നല്‍കിയിട്ടും ഈ അവസ്ഥയ്ക്ക് മാറ്റം വന്നില്ലെന്ന് സോനാ പറയുന്നു.
1998ലെ ഏഷ്യാകപ്പിനിടെ കാല്‍മുട്ടിനും പുറത്തിനുമേറ്റ പരുക്കുനിമിത്തം സോന നേരത്തേതന്നെ കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, ആരോപണവുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷിക്കാന്‍ തയാറാണെന്ന് കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും