സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

‘സൗദിക്കാരി’ യന്ത്രവനിത സോഫിയ 30ന് മുംബൈയില്‍

വിമെന്‍ പോയിന്‍റ് ടീം

സൗദി പൗരത്വം ലഭിച്ച ലോകത്തെ ആദ്യ വനിതാറോബോട്ട് സോഫിയ ഈ മാസം 30ന് മുംബൈ ഐഐടി സന്ദര്‍ശിക്കും. 29 മുതല്‍ 31 വരെ നടക്കുന്ന വാര്‍ഷിക ടെക്‌ഫെസ്റ്റിലെ വിശിഷ്ടാതിഥിയായിട്ടാണ് സോഫിയ ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്. സോഫിയയുമായി ആശയവിനിമയം നടത്താന്‍ താല്‍പ്പര്യമമുളളവര്‍ക്ക് # Ask Sophiya എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ ചോദ്യങ്ങള്‍ അയക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.ഹോങ്കോങ്ങിലെ ഹാന്‍സണ്‍ റോബോട്ടിക്‌സ് കമ്പനിയുടെ സ്ഥാപകന്‍ ഡേവിഡ് ഹാന്‍സണ്‍ ആണ് സോഫിയയെ രൂപകല്‍പന ചെയ്തത്. മനുഷ്യരെപ്പോലെ കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിച്ച് പ്രതികരിക്കാനും സോഫിയയ്ക്ക് സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഹാന്‍സണ്‍ സോഫിയയെ ഡിസൈന്‍ ചെയ്തിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും