സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദിയില്‍ ഇനി സ്ത്രീകള്‍ മോട്ടോര്‍ സൈക്കിളും ട്രക്കും ഓടിക്കും

വിമെന്‍ പോയിന്‍റ് ടീം

സൗദി അറേബ്യ ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. വനിതകള്‍ക്ക് കാറുകള്‍ ഓടിക്കാന്‍ ലൈസന്‍സ് അനുവദിച്ചതിനു പിന്നാലെ മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കാന്‍ തീരുമാനം. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. 

ആഗോളവിപണിയില്‍ എണ്ണ വില കുറഞ്ഞതോടെയാണ് സൗദിയുടെ സാമ്പത്തിക ഭദ്രത ഇളകിയിരുന്നു. തുടര്‍ന്നാണ് രാജ്യം സ്വദേശിവത്കരണവുമായി മുന്നോട്ട് വന്നത്. അതിന്റെ ഭാഗമായാണ് വനിതകള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കാനുളള തീരുമാനം.

കാറുകള്‍ കൂടാതെ മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനു സൗദിയില്‍ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. ട്രക്കുകള്‍ ഓടിക്കാന്‍ നിലവില്‍ പുരുഷന്മാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ മാത്രമേ സ്ത്രീകള്‍ക്കും ഉണ്ടാകുകയുള്ളൂ. പ്രൈവറ്റ് ലൈസന്‍സ് ലഭിക്കുന്നതിനും ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനും 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. 17 വയസ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയില്ലാത്ത താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും.

അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസന്‍സ് അനുവദിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. അടുത്ത വര്‍ഷം ജുണ്‍ മുതലാണ് വനിതകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വരുക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും