സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജിഷ വധം : അമീറുല്‍ ഇസ്ലാമിന് വധശിക്ഷ

വിമെന്‍ പോയിന്‍റ് ടീം

നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി വധശിക്ഷ വിധിച്ചു.

മറ്റു കുറ്റങ്ങളില്‍ 10 വര്‍ഷവും 7 വര്‍ഷം തടവിനും വിധിച്ചു.  മാനഭംഗത്തിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു.. കൊലകുറ്റത്തിനാണ് വധശിക്ഷ വിധിച്ചത്. പ്രതി 5 ലക്ഷം പിഴ ഒടുക്കണം

ഹീന കൃത്യം നടന്ന്‌ 19 മാസത്തിനു ശേഷമാണ് കേസില്‍ വിധി ഉണ്ടായിരിക്കുന്നത്. വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരോട് ജിഷയുടെ അമ്മ നന്ദി പ്രകടിപ്പിച്ചു. പരമാവധി ശിക്ഷ വിധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജിഷയുടെ സഹോദരിയും പറഞ്ഞു.

അന്വേഷണസംഘത്തിന് ജിഷയുടെ സഹോദരി നന്ദി പറഞ്ഞു. സംഘത്തെ അഭിനന്ദിക്കുന്നതായും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ഈ ലോകത്ത് ഒരമ്മക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുതെന്നും ജിഷയുടെ അമ്മ പറഞ്ഞു. ഞാനാഗ്രഹിക്കുന്ന വിധിയാണ് പ്രതിക്ക് ലഭിച്ചതെന്നും അമ്മ വിധി ശ്രവിച്ച ശേഷം മാധ്യമങ്ങളോടു പറഞ്ഞു.

അതെസമയം, ”കീഴ്‌കോടതി ജനങ്ങളേയും സര്‍ക്കാറിനേയും പേടിച്ചാണ് വധശിക്ഷ വിധിച്ചത്. തെളിവുകളുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ, നിരപരാധികളെ ശിക്ഷിക്കരുത്.

അപ്പീലിനു പോകാനുളള അവകാശമുണ്ട്. അതു പ്രകാരം ഹൈക്കോടതിയില്‍ അപ്പീലിന് അപേക്ഷ നല്‍കും. സ്വതന്ത്രമായി അന്വേഷണം വേണമെന്ന് അപേക്ഷിക്കു” മെന്നും അമിറൂല്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ബി എ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു  ഈ കേസില്‍ തെളിവുകളുടെ അഭാവുമുണ്ടെന്ന് ഹൈക്കോടതിയെ ബോധിപ്പിക്കുമെന്നും ആളൂര്‍ പ്രതികരിച്ചു. സ്ത്രീസുരക്ഷയുളള സംസ്ഥാനമാണ് കേരളമെന്ന അംഗീകാരമാണ് വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും