സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇസ്ലാമിക് സെക്‌സ് ടൂറിസം വളരുന്നു

വിമെൻ പോയിന്റ് ടീം

കേരളം ഉള്‍പ്പെടെ  പല  ദക്ഷിണേന്ത്യയിലെ  സംസ്ഥാനങ്ങളിലും മതത്തിന്‍റെ മറവില്‍ സെക്‌സ് ടൂറിസം നടക്കുന്നതായി റിപ്പോര്‍ട്ട്.അറബ് രാജ്യങ്ങളില്‍ സ്ത്രീകളുടെ എണ്ണം കുറയുന്നതും ഇന്ത്യയില്‍ ഇസ്ലാമിക് സെക്‌സ് ടൂറിസം വളരാന്‍ ഇടയാക്കുന്നു.
മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്ന ധനികരായ മുസ്ലിങ്ങള്‍ക്ക് തങ്ങളുടെ അവധിക്കാലം ചെലവിടുന്നതിനും ലൈംഗിക താത്പര്യങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടി മുസ്ലീം പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്നു.ഇസ്ലാമിക നിയമ പ്രകാരം വേശ്യാവൃത്തി കുറ്റകരവും വേശ്യകളെ സമീപിയ്ക്കുന്നത് പാപവുമായതിനാല്‍ മതത്തെ മറ്റൊരു രീതിയില്‍ വ്യാപകമായി ദുരുപയോഗം ചെയ്ത് ഇസ്ലാമിക് സെക്‌സ് ടൂറിസത്തെ ഹൈദരാബാദ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ പ്രോത്സാഹിപ്പിയ്ക്കുകയാണ്.
അറബി രാജ്യങ്ങളില്‍ പലതിലും പെണ്‍പണം നല്‍കി വധുവിനെ വിവാഹം കഴിയ്ക്കുന്ന സമയം ഇന്ത്യയില്‍ കല്യാണം എന്ന പേരില്‍ വളരെ തുച്ഛമായ പണം കൊടുത്ത് സുന്ദരികളായ പെണ്‍കുട്ടികളെ ഒരുമാസക്കാലത്തേയ്ക്ക് ഭാര്യയാക്കുന്നു.ഒരുമാസം കഴിഞ്ഞ് മതപരമായി ഭാര്യയെ മൊഴി ചൊല്ലി പിരിയും.
ഇസ്ലാമിക് സെക്‌സ് ടൂറിസത്തില്‍ നിന്നും രക്ഷപ്പെട്ട 17കാരിയായ നൗഷീന്‍ തൊബാസൂം എന്ന ഹൈദരാബാദുകാരിയുടെ അവസ്ഥ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.സുഡാന്‍ സ്വദേശിയായ ഉസ്മ ഇബ്രാഹിം മുഹമ്മദ് എന്ന 44കരാനാണ് നൗഷീനെ വിവാഹം കഴിച്ചത്. തലാക്‌നാമത്തില്‍ രേഖപ്പെടുത്തുന്ന ഈ വിവാഹത്തിന്‍റെ ആയുസ് വെറും മാസങ്ങള്‍ മാത്രമായിരുന്നു. ഒരു ലക്ഷം രൂപ നൗഷീന്‍റെ ബന്ധുക്കള്‍ക്ക് നല്‍കിയായിരുന്നു വിവാഹം.ഒരു ഹോട്ടലിലേയ്ക്കാണ് നൗഷീനെ തന്‍റെ അടുത്ത ബന്ധുവായ സ്ത്രീ കൂട്ടിക്കൊണ്ട് പോയത്. ഇവിടെ വച്ചാണ് ഉസ്മയെ പരിചയപ്പെടുത്തുന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ മറ്റ് രണ്ട് കുട്ടികള്‍ കൂടി അവിടെ ഉണ്ടായിരുന്നുവെന്ന് നൗഷീന്‍ പറയുന്നു.
പിന്നീട് ഒരു ഖാസിയുടേയും ഉറുദു പരിഭാഷകന്‍റെയും നേതൃത്വത്തില്‍ വിവാഹം നടത്തി. വിവാഹത്തിന് മുമ്പ് തന്നെ ഒരു മാസത്തിനകം ബന്ധം ഒഴിയുമെന്ന കാര്യം പറഞ്ഞ് വയ്ക്കും. ഉസ്മ നല്‍കിയ പണം ഇടനിലക്കാരിയായ ബന്ധു വീതം വച്ച് നല്‍കുകയാണ് പതിവ്. 70000 രൂപ നൗഷീന്‍റെ  മാതാപിതാക്കള്‍ക്കും. 5000 രൂപ ഖാസിയ്ക്കും, 5000 രൂപ പരിഭാഷകനും നല്‍കും. ബാക്കിയുള്ള ഇരുപതിനായിരും രൂപ ഇടനിലക്കാരിയും സ്വന്തമാക്കും.
"വിവാഹ ശേഷം അച്ഛനേക്കാള്‍ പ്രായമുള്ള ഉസ്മയ്‌ക്കൊപ്പം കിടക്ക പങ്കിടാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ അര്‍ദ്ധരാത്രി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പെട്രോളിംഗ് നടത്തുന്ന പൊലീസുകാരുടെ മുന്നില്‍ പെട്ടതിനാല്‍ രക്ഷപ്പെടാന്‍ കഴിഞ്ഞു"-നൗഷീന്‍ പറയുന്നു.തനിയ്ക്ക് സുഡാനില്‍ ലഭിയ്ക്കുന്നിതിനെക്കാള്‍ കുറഞ്ഞ പണച്ചെലവില്‍ ഇന്ത്യയില്‍ സ്ത്രീകളെ ലഭിയ്ക്കുമെന്ന് ഉസ്മ ഇബ്രാഹിം മുഹമ്മദ് പറഞ്ഞതായി കേസ് അന്വേഷിച്ച ഇന്‍സ്‌പെക്ടര്‍ പറയുന്നു.ഇത് ഒരു നൗഷീന്‍റെ മാത്രം കഥ.മൈസൂര്‍ വിവാഹത്തിന്‍റെ ദുരിത കാഴ്ചകളും മാസങ്ങളുടെ ആയുസ് മാത്രമുള്ള അറബിക്കല്യാണങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരുഭാഗത്ത് സ്ത്രീകള്‍ക്ക് വേണ്ടി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുംന്പോള്‍ മറുഭാഗത്ത് വളരെ തുച്ഛമായ രൂപയ്ക്ക് സ്ത്രീകളെ വില്‍ക്കുന്നു.  മതത്തിന്‍റെ പേരില്‍ നടക്കുന്ന അനീതിക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും