സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പകല്‍ നേരങ്ങളില്‍ ചാനലുകള്‍ ഗര്‍ഭ നിരോധന ഉറയുടെ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് സ്മൃതി ഇറാനിയുടെ മന്ത്രാലയം

വിമെന്‍ പോയിന്‍റ് ടീം

പകല്‍ നേരങ്ങളില്‍ ഗര്‍ഭ നിരോധന പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുത് എന്നു കേന്ദ്ര സര്‍ക്കാര്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത് കുട്ടികള്‍ കാണുന്നത് അനുചിതവും അശ്ലീലവുമാണ് എന്നാണ് സ്മൃതി ഇറാനിയുടെ വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.

രാത്രി 10 മണിക്കും പുലര്‍ച്ചെ 6 മണിക്കും ഇടയ്ക്കുള്ള സമയത്ത് മാത്രമേ ഗര്‍ഭനിരോധന ഉറയുടെ പരസ്യം സംപ്രേക്ഷണം ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം. കുട്ടികള്‍ കാണാതിരിക്കാനാണ് ഈ സമയ പരിധി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടാതെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്സ് റൂള്‍സ് 1994 കൃത്യമായി പാലിക്കുന്നുണ്ട് എന്നു ഉറപ്പുവരുത്താന്‍ കൂടിയാണ് ഈ മുന്നറിയിപ്പ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

“ചില ടെലിവിഷന്‍ ചാനലുകള്‍ പകല്‍ സമയങ്ങളില്‍ തുടര്‍ച്ചയായി ഇത്തരം പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അശ്ലീലകരമാണ്. അതുകൊണ്ട് തന്നെ ടെലിവിഷന്‍ ചാനലുകളും ഗര്‍ഭ നിരോധന ഉറകളുടെ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ല” എന്നാണ് വിവര വാര്‍ത്താവിതരണ മന്ത്രാലയം അയച്ചുകൊടുത്ത മുന്നറിയിപ്പില്‍ പറയുന്നത്.

കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമ പ്രകാരം കുട്ടികളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന, ആനാരോഗ്യകരമായ പ്രവണതകള്‍ സൃഷ്ടിക്കുന്ന, കുട്ടികള്‍ യാചിക്കുന്നത് കാണിക്കുന്ന, അല്ലെങ്കില്‍ കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ല എന്നാണ്. ഈ നിയമത്തിന്റെ സാധ്യതയാണ് മന്ത്രാലയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

അഡ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൌണ്‍സില്‍ ശ്രദ്ധയില്‍ പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഇത്തമൊരു മുന്നറിയിപ്പ് നല്‍കിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും