സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബലാല്‍സംഗത്തിനിരയായ 10 വയസുകാരിയുടെ കുഞ്ഞിനെ മഹാരാഷ്ട്രയിലെ ദമ്പതികള്‍ ദത്തെടുത്തു

വിമെന്‍ പോയിന്‍റ് ടീം

കുപ്രസിദ്ധമായ ചണ്ഡിഗഡ് ബലാല്‍സംഗ കേസിലെ ഇരയായ പത്തുവയസുകാരിയുടെ കുട്ടിയെ മഹാരാഷ്ട്രയില്‍ നിന്നുള്ള സമ്പ ദമ്പതികള്‍ ദത്തെടുത്തു. കേന്ദ്ര ദത്തെടുക്കല്‍ റിസോഴ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞാണ് കുട്ടിയെ ദത്തെടുക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചതെന്ന് ഹഷ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ഭരണപ്രദേശത്തിന്റെ സാമൂഹ്യ ക്ഷേമ വകുപ്പില്‍ ഓഗസ്റ്റ് 17ന് പിറന്ന കുഞ്ഞിന് ഇപ്പോഴാണ് നല്ല വാര്‍ത്ത എത്തിയത്.

മാസം തികയും മുമ്പ് പ്രസവിച്ചതാണെങ്കിലും കുഞ്ഞിന് ആരോഗ്യപരമായ കുഴപ്പങ്ങളൊന്നും ഇല്ല. എന്നാല്‍ ദത്തെടുപ്പ് പൂര്‍ത്തിയാവുന്നതിന് ചില കടലാസുപണികള്‍ ബാക്കിയുണ്ട്. എങ്കിലും ദത്തെടുക്കലിന് മുമ്പുള്ള രേഖകള്‍ കൃത്യമാക്കിയതിനാല്‍ കുഞ്ഞിനെ ദമ്പതികള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. സ്വന്തം അമ്മയുടെ രണ്ട് ആങ്ങളമാര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത പത്തുവയസുകാരിയില്‍ പിറന്ന കുഞ്ഞാണിത്.

ഇരുവരും കുറ്റക്കാരാണെന്ന് കണ്ട കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. സ്വകാര്യതയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് ദത്തെടുത്ത ദമ്പതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുഞ്ഞിനെ സ്വീകരിക്കാന്‍ ഇരയുടെ മാതാപിതാക്കള്‍ തയ്യാറാവതിരുന്നതിനെ തുടര്‍ന്ന പ്രസവിച്ചയുടന്‍ അഷിയാനയില്‍ (എസ്എഎ) എത്തിക്കുകയായിരുന്നു. അവിടെ നേഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും പരിചരണയിലായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും