സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കൊടും ക്രൂരത...

വിമെൻ പോയിന്റ് ടീം

ടെക്‌സാസില്‍ രണ്ടാനച്ഛന്‍റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു. മാനസിക വൈകല്യമുള്ള 18 കാരി പെണ്‍കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയ സ്ഥിരമായി ഇയാള്‍ പീഡിപ്പിച്ചിരുന്നു. എന്നാല്‍ മാനസിക വൈകല്യമുള്ളതിനാല്‍ ഇത് തിരിച്ചറിയാന്‍ വീട്ടുക്കാര്‍ക്ക് കഴിഞ്ഞില്ല. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിന് കുട്ടി എതിര്‍ത്തിരുന്നതായി അധ്യാപകര്‍ പറയുന്നു.പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുന്നതിന് തൊട്ടുമുന്‍പായും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായി ഉപദ്രവിക്കുകയും കത്തി ഉപയോഗിച്ച് രഹസ്യ ഭാഗങ്ങളില്‍ കീറിമുറിച്ചുമാണ് ഗര്‍ഭപാത്രം പുറത്തെടുത്തത്.കൊലപാതകത്തില്‍ നിന്നും ഭര്‍ത്താവിനെ രക്ഷിക്കാന്‍ വേണ്ടി സംഭവം മറച്ച് വെയ്ക്കാനാണ് അമ്മ ശ്രമിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും