സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കാട്രിന്‍ ജേക്കബ്‌സ്‌ഡോട്ടിര്‍ ഐസ്‌ലാന്റ് പ്രധാനമന്ത്രി

വിമെന്‍ പോയിന്‍റ് ടീം

ഐസ്‌ലാന്റിന്റെ പുതിയ പ്രധാനമന്ത്രി 41കാരിയായ കാട്രിന്‍ ജേക്കബ്‌സ്‌ഡോട്ടിര്‍ അറിയപ്പെടുന്ന ഒരു യുദ്ധവിരുദ്ധ പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയും ഫെമിനിസ്റ്റും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമൊക്കെയാണ്. ഇതിനൊക്കെ പുറമെ അറിയപ്പെടുന്നൊരു കുറ്റാന്വേഷണ എഴുത്തുകാരിയും കൂടിയാണ് അവര്‍. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായ പങ്കാളിത്തവും മുന്‍കൈയും ഐസ്‌ലാന്റിന്റെ ഭാഗത്ത് നിന്ന് ഇനി മുതല്‍ ഉണ്ടായേക്കും.ഐസ്‌ലാന്റിലെ പ്രശസ്ത കവികളുടെ കുടുംബത്തില്‍ നിന്നാണ് കാട്രിന്‍ വരുന്നത്. സാഹിത്യവിദ്യാര്‍ത്ഥിയായിരുന്ന കാട്രിന്‍ ഐസ്‌ലാന്റിലെ കുറ്റാന്വേഷണ നോവലുകളില്‍ തല്‍പ്പരയായിരുന്നു. ലെഫ്റ്റ് ഗ്രീന്‍ പാര്‍ട്ടിയിലെ മൂന്ന് പേര്‍, വലതുപക്ഷ പാര്‍ട്ടിയായ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയില്‍ നിന്ന് അഞ്ച് പേര്‍, പ്രോഗ്രസീവ് പാര്‍ട്ടിയില്‍ നിന്ന് മൂന്ന് പേര്‍ 12 അംഗ കാബിനറ്റാണ് കാട്രിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും