സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹാദിയയെ അച്ഛനൊപ്പമോ ഭര്‍ത്താവിനൊപ്പമോ അയക്കില്ല; സേലത്ത് പഠനം തുടരാം

വിമെന്‍ പോയിന്‍റ് ടീം

ഹാദിയയെ അച്ഛന്‍ അശോകനൊപ്പമോ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പമോ അയക്കില്ല. സേലത്ത് പഠനം തുടരാനുള്ള അനുമതി സുപ്രീംകോടതി നല്‍കി. മെഡിക്കല്‍ കോളേജ് ഡീന്‍ രക്ഷകര്‍ത്താവ് ആകണം.

തനിക്ക് പഠിച്ച് മിടുക്കിയായ ഡോക്ടറാകണമെന്ന് ഹാദിയ കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ഡീനിനെ ലോക്കല്‍ ഗാര്‍ഡിയന്‍ ആക്കേണ്ടിതില്ലെന്നും ഭര്‍ത്താവിന്റെ കൂടെ പോയാല്‍ മതിയെന്നുമാണ് ഹാദിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഭര്‍ത്താവിനൊപ്പം പോകണമെന്ന ആവശ്യം അംഗീകരിക്കാത്തതെന്നാണ് സൂചന.

പഠിക്കാന്‍ അനുവദിക്കണമെന്നും പഠനചിലവ് ഭര്‍ത്താവ് വഹിക്കും എന്നായിരുന്നു ഹാദിയ പറഞ്ഞത്. തന്റെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ പറഞ്ഞിരുന്നു. താന്‍ ആറ് മാസത്തോളം വീട്ടുതടങ്കലിലായിരുന്നു എന്ന് ഹാദിയ കോടതിയെ അറിയിച്ചിരുന്നു. ഇത് സുപ്രീംകോടതി പരിഗണിച്ചിട്ടുണ്ട്. ഹാദിയയെ ഡല്‍ഹിയില്‍ നിന്ന് ഉടന്‍ സേലത്തെ കോളേജില്‍ എത്തിക്കണം എന്നാണ് കോടതി ഉത്തരവ്. സേലത്ത് എത്തിക്കാനുള്ള ചുമതല കേരള സര്‍ക്കാരിനാണ്. സേലത്ത് എത്തിയാല്‍ ഹാദിയയുടെ സുരക്ഷാ ചുമതല പിന്നീട് തമിഴ്‌നാട് സര്‍ക്കാരിനാണ് എന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്തതിനാല്‍ സന്തോഷമുണ്ടെന്ന് ഹാദിയയുടെ അച്ഛന്‍ കെഎം അശോകന്‍റെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും