സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിത അമ്മയാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് ആവശ്യപ്പെട്ട് ‘മകള്‍’ സുപ്രിംകോടതിയില്‍

വിമെന്‍ പോയിന്‍റ് ടീം

മുന്‍തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തന്റെ അമ്മയാണെന്നും ഇത് തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ഹരജി. ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവതിയുടെ ഹരജിയില്‍ സുപ്രിംകോടതി തിരുമാനം ഇന്നുണ്ടായേക്കും.

ബന്ധുക്കളായ എല്‍.എസ് ലളിത, രജനി രവീന്ദ്രനാഥ് എന്നിവര്‍ക്കൊപ്പം മഞ്ജുള എന്ന അമൃതയാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.

ബെംഗ്‌ളുരുവില്‍ ജയലളിതയുടെ മുതിര്‍ന്ന സഹോദരി ശൈലജയും അവരുടെ ഭര്‍ത്താവ് സാരതിയുമാണ് തന്നെ വളര്‍ത്തിയതെന്നാണ് അമൃതയുടെ അവകാശവാദം. സാരതി മരിക്കുന്നതിന് തൊട്ടുമുന്‍പ് താന്‍ ജയലളിതയുടെ മകളാണെന്ന് പറഞ്ഞിരുന്നുവെന്നും അമൃത പറയുന്നു.

1980 ആഗസ്റ്റ് 14 ന് മൈലാപൂരിലെ ജയലളിതയുടെ വീട്ടിലാണ് തന്റെ ജനനം. ജയലളിതയുടെ ആദരവിന് ഇടിവു വരാതിരിക്കാനാണ് ഇക്കാര്യം രഹസ്യമാക്കിവെച്ചതെന്നും ഇവര്‍ പറയുന്നു.

ജയലളിതയെ കാണാനുള്ള തന്റെ ശ്രമങ്ങളെല്ലാം വിഫലമായിരുന്നു. അസുഖബാധിതയായി അപ്പോളോ ആശുപത്രിയില്‍ കഴിയുമ്പോള്‍ നാലു തവണ അവരെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും ശശികലയുടെ ആജ്ഞ അനുസരിച്ച് സുരക്ഷാ ഭടന്‍മാര്‍ തന്നെ ആട്ടിയകറ്റുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും