സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹാദിയയുടെ കേസ് അടച്ചിട്ടമുറിയില്‍ കേള്‍ക്കണമെന്ന് അശോകന്റെ ഹര്‍ജി

വിമെന്‍ പോയിന്‍റ് ടീം

ഹാദിയ കേസില്‍ തുറന്ന കോടതി ഒഴിവാക്കണമെന്ന ആവശ്യവുമായി പിതാവ് അശോകന്‍  സുപ്രീംകോടതിയെ സമീപിച്ചു. . ഹാദിയയ്ക്ക് പറയാനുള്ളത് അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് ആവശ്യപെട്ടാണ് ഹര്‍ജി നല്‍കിയത്.ഈ മാസം 27ന് ഹാദിയയെ ഹാജരാക്കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവായിട്ടുണ്ട്. 

അഖിലയെന്ന ഹാദിയയെ മതപരിവര്‍ത്തനം നല്‍കിയ സത്യസരണിയിലെ സൈനബയെ വിളിച്ചുവരുത്തണമെന്നും അശോകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.മതം മാറിയ ഹാദിയ ഷഫിന്‍ ജഹാന്‍ എന്നയാളെ വിവാഹം കഴിച്ചത് ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടര്‍ന്ന് ഹാദിയയെ പിതാവിന്റെ സംക്ഷ്രയില്‍ വിടുകയായിരുന്നു. വിവാഹം അസാധുവാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹാദിയയെ കേള്‍ക്കുന്നത്. 

അതേസമയം ഹാദിയ വീട്ടിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണ് നേരിടുന്നതെന്ന് സംസ്ഥാന കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞിരുന്നു.സ്വന്തം വിശ്വാസവും ജീവിതവും തെരഞ്ഞെടുക്കാനുളള അവകാശം ഭരണഘടന ഉറപ്പു നല്‍കിയിട്ടുളളതാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ ബോധിപ്പിക്കുമെന്നും  കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും