സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ലിംഗമാറ്റ ശസ്ത്രക്രിയ പാടില്ല; അപേക്ഷ നിരസിച്ച് മഹാരാഷ്ട്ര പോലീസ് സേന

വിമെന്‍ പോയിന്‍റ് ടീം

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ ഒരു മാസത്തെ അവധിയും തുടര്‍ന്ന് ജോലിയില്‍ പുരുഷ പോലീസ് ആയി തുടരാനുമുള്ള അപേക്ഷയാണ് ലളിത നല്‍കിയിരുന്നത്. ''പോലീസ് മാന്വല്ലും റിക്രൂട്ട്‌മെന്റ് നിയമങ്ങളും സര്‍വ്വീസ് റൂള്‍സും അവര്‍ക്ക് [വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക്] ഒരു പോസിറ്റീവ് മറുപടി കൊടുക്കാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല. മഹാരാഷ്ട്രാ പോലീസിന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണ് ഇത്. എല്ലാ നിയമവശങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ട് ഞങ്ങള്‍ ബീഡ് പോലീസ് സ്‌റ്റേഷനിലേയ്ക്ക് മറുപടി അയച്ചിട്ടുണ്ട്.'' എ.ഡി.ജി.പി രാജേന്ദര്‍ സിങ് പറഞ്ഞു.

ട്രാന്‍സ്ജണ്ടര്‍ നയങ്ങളില്‍ ഇപ്പോഴും ശരിയായ സമീപനങ്ങള്‍ തമിഴ്‌നാട് പോലുള്ള ഏതാനും ചില സംസ്ഥാനങ്ങളൊഴികെ രാജ്യത്തെ പോലീസ് സേനകളില്‍ നിലനില്‍ക്കുന്നില്ല. ഇപ്പോഴും നിലനില്‍ക്കുന്ന നിയമങ്ങള്‍ നിലവിലെ ഹെട്രോ സെക്ഷ്വല്‍ ലിംഗപദവികളെ മാത്രമേ പരിഗണിക്കുന്നുമുള്ളു. 

അതില്‍ തന്നെ നിയമങ്ങളും റൂള്‍സുകളും പരിശോധിക്കുകയാണെങ്കില്‍ പുരുഷകേന്ദ്രീകൃതമാണ് അവയെല്ലാമെന്ന് മനസിലാക്കാനും സാധിക്കും. ട്രാന്‍സ്ജണ്ടര്‍ അടക്കം എല്‍.ജി.പി.ടി.ക്യു സമുദായങ്ങള്‍ രാജ്യത്ത് നിലവില്‍ അതിശക്തമായ സമരങ്ങള്‍ നടന്നുവരുമ്പോഴും

പല ഇടങ്ങളും അതിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമ്പോഴും പോലീസ് സേന, പട്ടാളം മുതലായ രാജ്യത്തെ സായുദ്ധസേനാ വിഭാഗങ്ങളില്‍ ജണ്ടര്‍ വിഷയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. തമിഴ് നാട്ടില്‍ നിന്നാണ് രാജ്യത്തെ ആദ്യത്തെ ട്രാന്‍സ് ജെണ്ടര്‍ (സ്ത്രീ) പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രിതികാ യാഷ്‌നി നിയമിതയായത്

Read more at: http://ml.naradanews.com/category/india/--535459പല ഇടങ്ങളും അതിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമ്പോഴും പോലീസ് സേന, പട്ടാളം മുതലായ രാജ്യത്തെ സായുദ്ധസേനാ വിഭാഗങ്ങളില്‍ ജണ്ടര്‍ വിഷയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. തമിഴ് നാട്ടില്‍ നിന്നാണ് രാജ്യത്തെ ആദ്യത്തെ ട്രാന്‍സ് ജെണ്ടര്‍ (സ്ത്രീ) പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രിതികാ യാഷ്‌നി നിയമിതയായത്.ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ നാവിക സേനാ ഉദ്യോഗസ്ഥന്‍ മനീഷ് ഗിരിയെ സേന പുറത്താക്കിയിരുന്നു. ചട്ടലംഗനമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ അന്ന് നടപടി എടുത്തത്.

2009 മുതല്‍ പോലീസ് സേനയില്‍ തൊഴിലെടുക്കുന്ന ആളാണ് ലളിത സാല്‍വെ. അടുത്തകാലത്ത് നടന്ന ചില മെഡിക്കല്‍ ടെസ്റ്റുകളിലാണ് തന്നില്‍ ജണ്ടര്‍ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് അവര്‍ തിരിച്ചറിയുന്നത്. തുടര്‍ന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറായത്.പുരുഷ പോലീസിന്റെയും സ്ത്രീ പോലീസിന്റെയും റിക്രൂട്ടിങ് മാനദണ്ഡങ്ങള്‍ ചൂണ്ടികാട്ടിയാണ് അപേക്ഷ നിരസിച്ചിരിക്കുന്നതെന്ന് ഔറംഗാബാദ് റേയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ മിലിന്ദ് ബരംബേയും വ്യക്തമാക്കുന്നു. എന്നാലിത് രാജ്യത്ത് പോലീസ് സേനകളില്‍ ട്രാന്‍സ്‌ജെണ്ടര്‍ മാനദണ്ഡങ്ങള്‍ സ്വീകരിക്കാനുള്ള ആവശ്യകതയിലേയ്ക്കാണ് പുരുഷ പോലീസിന്റെയും സ്ത്രീ പോലീസിന്റെയും റിക്രൂട്ടിങ് മാനദണ്ഡങ്ങള്‍ ചൂണ്ടികാട്ടിയാണ് അപേക്ഷ നിരസിച്ചിരിക്കുന്നതെന്ന് ഔറംഗാബാദ് റേയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ മിലിന്ദ് ബരംബേയും വ്യക്തമാക്കുന്നു. എന്നാലിത് രാജ്യത്ത് പോലീസ് സേനകളില്‍ ട്രാന്‍സ്‌ജെണ്ടര്‍ മാനദണ്ഡങ്ങള്‍ സ്വീകരിക്കാനുള്ള ആവശ്യകതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും