സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

റോഹിംഗ്യന്‍ സ്ത്രീകളെ മ്യാന്‍മാര്‍ സൈന്യം വ്യാപകമായി ബലാത്സംഗം ചെയ്യുന്നു; HRW റിപ്പോര്‍ട്ട്

വിമെന്‍ പോയിന്‍റ് ടീം

മ്യാന്‍മാറില്‍ സുരക്ഷാസേന റോഹിംഗ്യന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും വ്യാപകമായി ബലാത്സംഗത്തിനിരയാക്കുന്നതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അന്തര്‍ദേശീയ മനുഷ്യാവകാശ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ച് (എച്ച്.ആര്‍.ഡബ്ലു). കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെയാണ് ഈ വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. കൂട്ട ബലാത്സംഗങ്ങള്‍ക്കുവരെ ഇരയായിട്ടുള്ള സ്തീകളടക്കം അമ്പത്തിരണ്ടോളം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വെളിപ്പെടുത്തലുകളാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ സംഘടനയുടെ റിപ്പോര്‍ട്ടിലുള്ളത്.

വംശീയ ഉന്മൂലനത്തിനു വേണ്ടി റോഹിംഗ്യയില്‍ നടക്കുന്ന സൈനിക നീക്കങ്ങളില്‍ ബര്‍മീസ് സൈന്യത്തിന്റെ അപകടകരമായ സവിശേഷതയായി തീര്‍ന്നിട്ടുണ്ട് ബലാത്സംഗങ്ങളെമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ സ്‌കൈ വീലര്‍ പറയുന്നു. 19 ജില്ലകളില്‍ നിന്നുള്ള 52 സ്ത്രീകളെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി എച്.ആര്‍.ഡബ്ലു അഭിമുഖം ചെയ്തിരിക്കുന്നത്. ഇതില്‍ 29 ബലാത്സംഗക്കേസുകളാണ് ഉള്‍ക്കൊള്ളുന്നത്. അതില്‍ ഒന്നൊഴികെ ബാക്കിയെല്ലാം കൂട്ടബലാത്സംഗത്തിന്റെ ഭീതിതമായ കഥകളുമാണ്.

ഭയപ്പെടുത്തുന്ന വിവരണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. തന്നെ ബലം പ്രയോഗിച്ച് വിവസ്ത്രയാക്കിയ ശേഷം അടുത്തുള്ള മരത്തിന്റെ ചുവട്ടില്‍ വെച്ച് പത്തോളം സൈനികര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന് 15 വയസുള്ള ഒരു പണ്‍കുട്ടി ഹ്യൂമന്‍ റൈറ്റ് വാച്ചിനോട് വിവരിക്കുന്നു. ''അവര്‍ എന്നെ അവിടെ ഉപേക്ഷിച്ചുപോയി. എന്റെ സഹോദരനും സഹോദരിയുമെത്തിയപ്പോള്‍ ഞാന്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. അവര്‍ കരുതി ഞാന്‍ മരിച്ചെന്ന്. '' മുങ്ഡാവ് ഡില്ലയിലെ ഹാഥിപര ഗ്രാമത്തില്‍ നിന്നുള്ള ആ പെണ്‍കുട്ടി വിവരിക്കുന്നു.

സ്ത്രീകളെയെല്ലാം സൈന്യമാണ് ബലാത്സംഗം ചെയ്തിരിക്കുന്നതന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ''ഞങ്ങള്‍ സംസാരിച്ച എല്ലാ സ്ത്രീകളെയും ബലാത്സംഗം ചൈയ്തിരിക്കുന്നത് യൂണിഫോമിട്ട സുരക്ഷാ സൈനയില്‍പ്പെട്ടവരാണ്.'' സ്‌കൈ പറഞ്ഞു. ഈ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും മ്യാന്‍മാര്‍ സൈന്യം അവ നിഷധേിച്ചിരുന്നു. എന്നാല്‍ പ്രസ്തുത ആരോപണങ്ങളെ ശരിവെച്ചുകൊണ്ടാണ് മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ലൈംഗികാക്രമണങ്ങള്‍ മ്യാന്‍മാര്‍ സൈന്യം ഉത്തരവുപ്രകാരം സംഘടിതമായി ബോധപൂര്‍വ്വം നടത്തുന്നതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഒരുമാസത്തോളം ചിലവഴിച്ചാണ് സ്‌കൈയുടെ ടീം റിപ്പോര്‍ട്ട് തയ്യാരാക്കിയിരിക്കുന്നത്.

ഇപ്പോഴും മ്യാന്‍മാറിലെ ആഭ്യന്തരപ്രതിസന്ധി രൂക്ഷമായി തന്നെ തുടരുകയാണ്. ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തന്നെ രാജ്യത്തെ ന്യൂനപക്ഷമായ റോഹിംഗ്യന്‍ മുസ്ലീങ്ങളെ വംശീയമായി ഉന്‍മൂലനം നടത്താനുള്ള ശ്രമങ്ങളാണ് നടന്നുകണ്ടിരിക്കുന്നത്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തിരികെ കൊണ്ടുവരാന്‍ മ്യാന്‍മാറിനുമേല്‍ അന്താരാഷ്ട്രാ തലത്തില്‍ സമ്മര്‍ദ്ദമേറിവരികയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും