സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മീ റ്റൂ തെരുവിലേക്കും

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ തുറന്ന് പറഞ്ഞ 'മീ റ്റൂ' ക്യാമ്പയിന്റെ തുടർച്ചയായി ഹോളിവുഡിൽ സ്ത്രീ പ്രതിഷേധ മാർച്ച്. ലൈംഗിക അതിക്രമ കേസുകളിൽ അധികൃതർ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു മാർച്ച്. ഹോളിവുഡിലെ ബുലവാദിൽ നിന്നും സിഎൻഎൻ ആസ്ഥാനം വരെയാണ് മാർച്ച് നടന്നത്. സ്ത്രീകളോടൊപ്പം പുരുഷന്മാരും മാർച്ചിൽ പങ്കെടുത്തു. 

സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ലൈംഗിക അതിക്രമങ്ങൾ എത്രത്തോളമാണെന്ന് ബോധ്യപ്പെടുത്താൻ ആരംഭിച്ചതാണ് മീറ്റൂ ക്യാമ്പയിൻ. മീറ്റൂ ഹാഷ് ടാഗ് ആദ്യമായി ഉപയോഗിച്ചത് സാമൂഹ്യപ്രവർത്തകയായ താർനാ ബുർകെയാണ്. എന്നാൽ അമേരിക്കൻ അഭിനേത്രി അലീസ മിലാനൊയുടെ ട്വീറ്റാണ് ക്യാമ്പയിനിങ്ങിന് തുടക്കം കുറിച്ചത്.
ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയിൻസ്റ്റൈന്റെ അതിക്രമങ്ങളെ തുറന്നു പറഞ്ഞായിരുന്നു തുടക്കം. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം ലോകത്താകമാനം ധാരാളം സ്ത്രീകൾ തങ്ങളനുഭവിച്ച അതിക്രമങ്ങൾ സമൂഹ മാധ്യമങ്ങളിൽ തുറന്ന് പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും