സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വയറില്‍ നിന്നും നീക്കം ചെയ്തത് 100 കിലോ ഭാരമുള്ള ടൂമര്‍

വിമെൻ പോയിന്റ് ടീം

ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച സംഭവം നടന്നത്. അസഹ്യമായ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ 45 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 100 കിലോ ഭാരമുള്ള ട്യൂമര്‍.കഴിഞ്ഞ 5 വര്‍ഷമായി വയറു വേദന അനുഭവിക്കുകയാണ് യുവതി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭര്‍ത്താവ് ആശുപത്രിയില്‍ പോകുന്നതിന് അനുവദിച്ചിരുന്നില്ല. ആറ് മാസം മുന്‍പ് ഭര്‍ത്താവിന്‍റെ മരണ ശേഷമാണ് യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്.ബിപിഎല്‍ കാര്‍ഡിന്‍റെ സഹായത്തോടെ യുവതിയ്ക്ക് സൗജന്യ ചികിത്സ ലഭിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന സര്‍ജറിയ്ക്ക് ശേഷം 100 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്ത ഡോക്ടര്‍മാര്‍ വരെ ഞെട്ടിപോയി. കരിയറില്‍ ഇതു പൊലൊരു സംഭവം ആദ്യമായാണ് കാണുന്നത് എന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണം. മൂന്നടി നീളവും രണ്ടടി വീതിയുമുണ്ട് ട്യൂമറിന്. 100 കിലോയിലധികമാണ് ഭാരം കണക്കാക്കിയത്. പാത്തോളജി ഡിപാര്‍ട്ട്‌മെന്‍റെിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് ട്യൂമര്‍. യുവതി സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും