തങ്ങള്‍ തട്ടികൊണ്ടു പോയ സ്ത്രീകളേയും പെണ്‍കുട്ടികളേയും കൊലപ്പെടുത്തിയതായി നൈജീരിയയിലെ ബൊകൊ ഹറാം തീവ്രവാദികള്‍ അറിയിച്ചതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം തലവന്‍ സയ്യദ് റാല്‍ അല്‍ ഹുസൈന്‍ വെളിപ്പെടുത്തി. ഇതിന്റെ വിശദാംശങ്ങള്‍ പക്ഷെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. വടക്കന്‍ നൈജീരിയയില്‍ കഴിഞ കൂറേ കാലമായി ബൊകൊ ഹറാം വ്യാപകമായ ആക്രമണങ്ങള്‍ ആണ് അഴിച്ചു വിട്ടിരിക്കുന്നത്. സ്ത്രീകളെ തട്ടികൊണ്ടു പോകുകയും അവരെ ലൈംഗിക അടിമകള്‍ ആക്കുകയുമാണ് ചെയ്തു വരുന്നതു. സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യാന്‍ പാടില്ലെന്നാണ് ബൊക്കൊ ഹറാം നിലപാട്. അടുത്തയിടെ തിരിച്ചുപിടിച്ച വടക്കു കിഴക്കന്‍ പ്രദേശന്‍ങ്ങളില്‍ കണ്ടെത്തിയ കല്ലറകള്‍ ബൊക്കൊ ഹറാം നടത്തിയ കൂട്ടക്കൊലയുടെ തെളിവാണ് എന്നും യ്യൂ എന്‍ പ്രതിനിധി അറിയിച്ചു.