സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

അട്ടപ്പാടിയില്‍ വനിതാവേദി കൂടിവെള്ള പദ്ധതി

വിമെന്‍ പോയിന്‍റ് ടീം

കുവൈറ്റിലെ വനിതകളുടെ സാംസ്‌കാരികസാമൂഹിക സംഘടനയായ വനിതാവേദി കുവൈറ്റ് അട്ടപ്പാടിയില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 16ന് പാലക്കാട് എം.പി എം ബി രാജേഷ് നിര്‍വഹിക്കും. പുതൂര്‍ പഞ്ചായത്തിലെ എലച്ചി വഴിയില്‍ 2 ആദിവാസി ഊരുകളിലായ് 200 ഓളം കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ ശുദ്ധജലം ലഭിക്കുക.

സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം എത്തിക്കണമെന്ന വനിതാവേദിപ്രവര്‍ത്തകരുടെ ആഗ്രഹത്തിന്റെ സഫലീകരണമാണ് ഈ പദ്ധതി. 'നൂപുരം 2017' എന്ന പേരില്‍ നടത്തിയ മെഗാ പരിപാടിയിലൂടെയാണ് വനിതാവേദി ഈ പദ്ധതിക്കാവശ്യമായ ധനസമാഹരണം നടത്തിയത്.
തിരുവനന്തപുരം ജില്ലയില്‍ എസ്എടി ആശുപത്രിയില്‍ ഒബ്‌സര്‍വ്വേഷന്‍വാര്‍ഡ്, കോട്ടയം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള ഇൻസ്റ്റിയൂട്ട്‌ ഓഫ്‌  ചെയിൽഡ്‌ ഹെൽത്തിൽ   കുട്ടികള്‍ക്കായ് ഓ.പി വാർഡ്‌ , സുനാമി ബാധിതപ്രദേശങ്ങളിലെ അംഗനവാടികളിലേക്കുള്ള ഉപകരണങ്ങളുടെവിതരണം, നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹധനസഹായം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വനിതാവേദി കുവൈറ്റ് മുൻ കാലങ്ങളിൽ  ഏറ്റെടുത്ത് നടത്തിയിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്താ  സമ്മേളനത്തിൽ പ്രസിഡണ്ട്, ശാന്താനായർ, സെക്രട്ടറി ടോളി തോമസ്, ട്രെഷറർ ബിന്ദു ദിലീപ്‌, പ്രൊജക്ട്‌ കോഓർഡിനേറ്റർ ശുഭ ഷൈൻ, സജിത സ്കറിയ എന്നിവർ പങ്കെടുത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും