സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ടിന ദാബിക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക്

വിമെൻ പോയിന്റ് ടീം

''എന്‍റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല''-2015-ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ദില്ലി സ്വദേശിയായ ടിന ദാബിയ്ക്ക് ഇത് അഭിമാനത്തിന്‍റെ നിമിഷം.ലക്ഷക്കണക്കിന് യുവാക്കള്‍ സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കായി കാലങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തുപ്പോള്‍ 22-കാരിയായ ടീന തന്‍റെ ആദ്യശ്രമത്തിലാണ് സിവില്‍ സര്‍വ്വീസ് പട്ടികയില്‍ ഒന്നാമതെത്തിയത്.ഡല്‍ഹിയിലെ പ്രശസ്തമായ ശ്രീറാം ലേഡി കോളേജില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം നേടിയ ടീനയ്ക്ക് ഇത് അഭിമാന നിമിഷമാണ്.

ക്ഷമയും, കൃത്യമായ ആസൂത്രണത്തോടെയുള്ള പഠനനവും, കുടുംബത്തിന്‍റെ പിന്തുണയുമാണ് തനിക്ക് വിജയത്തിലേക്ക് വഴി തെളിയിച്ചതെന്ന് ടീന സാക്ഷ്യപ്പെടുത്തുന്നു.ട്രെയിനിംഗ് കഴിഞ്ഞ ഐ.എ.എസ് എടുത്ത് ഹരിയാണ കേഡറില്‍ പ്രവര്‍ത്തിക്കാനാണ് ടീനയുടെ തീരുമാനം.സ്ത്രീജനസംഖ്യ കുറഞ്ഞ ഹരിയാണയിലെ പ്രവര്‍ത്തം ഒരു വെല്ലുവിളിയായിരിക്കുമെന്നാണ് ടീനയുടെ അഭിപ്രായം.സിവില്‍ സര്‍വ്വീസിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു മാതൃകയായി മാറണമെന്നാണ് ടീനയുടെ മോഹം.1,078 പേരാണ് ഇത്തവണ സിവില്‍ സര്‍വ്വീസ് പരീക്ഷയിലൂടെ യോഗ്യത നേടിയിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും