സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സംവിധായകന്‍ പൊളാന്‍സ്‌കിക്കെതിരെ പാരീസില്‍ സ്ത്രീകളുടെ പ്രതിഷേധം

വിമെന്‍ പോയിന്‍റ് ടീം

പീഡോഫീലും കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് കേസ് നേരിടുന്നയാളുമായ സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കിക്കെതിരെ പാരീസില്‍ സ്ത്രീകളുടെ പ്രതിഷേധം. അരക്ക് മുകളില്‍ നഗ്നരായിക്കൊണ്ടാണ് ഫ്രഞ്ച് ഫെമിനിസ്റ്റ് സംഘടനാ പ്രവര്‍ത്തകരായ സ്ത്രീകള്‍ പ്രതിഷേധിച്ചത്. 

പൊളാന്‍സ്‌കിയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. ‘Very Important Pedocriminal’ എന്നും ‘No honours for rapists’ എന്നും ശരീരത്തില്‍ എഴുതിയാണ് രണ്ട് സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയത്. 84 കാരനായ ഫ്രഞ്ച് – പോളിഷ് സംവിധായകന്റെ പുതിയ ചിത്രം based on a True Story പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. ബലാത്സംഗം ഒരു കലയാണെങ്കില്‍ പൊളാന്‍സ്‌കിക്ക് എല്ലാ സെസാറുകളും (ഫ്രാന്‍സിലെ ചലച്ചിത്ര പുരസ്‌കാരം) കൊടുക്കണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഫ്രഞ്ച് ഓസ്‌കാര്‍ എന്നാണ് സെസാര്‍ പുരസ്‌കാരം അറിയപ്പെടുന്നത്.

1977ല്‍ തന്റെ 43ാം വയസില്‍ 13 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ റൊമാന്‍ പൊളാന്‍സ്‌കിയെ അമേരിക്ക വാണ്ടഡ് ക്രിമിനലായാണ് പരിഗണിക്കുന്നത്. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീനെതിരായ ലൈംഗിക പീഡന ആരോപണങ്ങളുമായി നടിമാര്‍ അടക്കമുള്ളവര്‍ രംഗത്തുവരുകയും #MeToo കാംപെയിന്‍ ആഗോളതലത്തില്‍ വലിയ പ്രചാരം നേടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് റൊമാന്‍ പൊളാന്‍സ്‌കിക്കെതിരായി പ്രതിഷേധം. അതേസമയം ചാനല്‍ അഭിമുഖത്തില്‍ തനിക്കെതിരായ പ്രതിഷേധം സംബന്ധിച്ചും വീന്‍സ്റ്റെനിതിരായ ആരോപണങ്ങള്‍ സംബന്ധിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് പൊളാന്‍സ്‌കി ഒഴിഞ്ഞുമാറി. ഒസെസ് ലെ ഫെമിനിസ്‌മേ (Dare to be a Feminist) എന്ന സംഘടന ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കെതിരെ രംഗത്തുണ്ട്. 27,000ത്തിലധികം പേരാണ് പൊളാന്‍സ്‌കിക്കെതിരായ ഇവരുടെ പെറ്റീഷനില്‍ ഒപ്പുവച്ചത്. അതേസമയം റെട്രോസ്‌പെക്ടീവ് വളരെ മുമ്പ് തീരുമാനിച്ച കാര്യമാണെന്നും അത് നടക്കുമെന്നുമാണ് സാംസ്‌കാരിക മന്ത്രി ഫ്രാന്‍സ്വ നിസന്‍ പറയുന്നത്.

ഇതൊരു സംഘത്തിന്റെ പ്രയത്‌നമാണെന്നും കേവലം ഒരു വ്യക്തിയുടെ മാത്രമല്ലെന്നും മന്ത്രി പറഞ്ഞു. 1975ല്‍ 10 വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 1978ല്‍ യുഎസ് കോടതി പൊളാന്‍സ്‌കിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫ്രാന്‍സിലേയ്ക്ക് കടക്കുകയായിരുന്നു. 1972ല്‍ സ്വിസ് ആല്‍പ്‌സ് മേഖലയില്‍ വച്ച് തന്നെ പൊളാന്‍സ്‌കി ലൈംഗികപീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് കാണിട്ട് സ്വിറ്റ്‌സര്‍ലന്റുകാരിയായ വനിതയും റൊമാന്‍ പൊളാന്‍സ്‌കിക്കെതിരെ രംഗത്ത് വന്നിരുന്നു. മറ്റ് മൂന്ന് സ്ത്രീകളും പൊളാന്‍സ്‌കിക്കെതിരെ ബലാത്സംഗ ആരോപണവുമായി നേരത്തെ രംഗത്തുവന്നിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും