സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ലൈംഗികത്വര നിയന്ത്രിക്കാന്‍ പദ്ധതി

വിമെൻ പോയിന്റ് ടീം

ബാലപീഡകരായ പുരുഷന്മാരുടെ ലൈംഗികത്വര മരുന്നുമൂലം നിയന്ത്രിക്കാനുള്ള പദ്ധതിയുമായി സ്വീഡന്‍.സ്‌റ്റോക്ക്‌ഹോമിലെ കരോലിന്‍സ്‌ക്ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകസംഘമാണ് പരീക്ഷണങ്ങള്‍ നടത്തി വരുന്നത്. ബാലപീഡക രോഗലക്ഷണങ്ങളുള്ള ആളുകളില്‍ മരുന്നു കുത്തിവെയ്ക്കുന്നതിലൂടെ അനാവശ്യമായ ഇവരുടെ ലൈംഗികകല്പനകള്‍ നിയന്ത്രിക്കാനും കുട്ടികളെ ലൈംഗിക പീഡനത്തില്‍നിന്ന് രക്ഷപ്പെടുത്താനും സാധിക്കുമെന്ന്
വിശ്വസിക്കുന്നു.
കുട്ടികളെക്കുറിച്ച് ലൈംഗികകല്പനകള്‍ ഉണ്ടായെന്നും ചികിത്സ ആവശ്യമാണെന്ന് കരുതുന്നുവെന്നും ചൂണ്ടിക്കാട്ടി വൈദ്യസഹായം തേടിയ പേര് വെളിപ്പെടുത്താനാവാത്ത ഏതാനും രോഗികളിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തുന്നത്. തങ്ങള്‍ക്ക് ഉണ്ടാകുന്ന ഇത്തരം ചിന്തകള്‍ സാധരണമല്ലെന്ന് അറിയാം. അതുകൊണ്ട് തന്നെ ഈ ചികിത്സകൊണ്ട് തങ്ങള്‍ ഭേദമാകുമെന്നാണ് കരുതുന്നതെന്നും രോഗികളില്‍ ചിലര്‍ പറയുന്നു.ബാലപീഡക പ്രവണത കാണിക്കുന്ന ആളുകളില്‍ മുന്‍കരുതല്‍ മരുന്നെന്ന നിലയില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് മനശാസ്ത്രജ്ഞനും ഗവേഷണ മേധാവിയുമായ ക്രിസ്റ്റഫര്‍
റാം എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇത്തരക്കാരെ നിയന്ത്രിക്കുന്നത് വഴി കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് തടയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലപീഡനക്കുറ്റം തെളിയിക്കുന്ന ആളുകളില്‍ ഷണ്ഡീകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലും നടപ്പാക്കുന്നുണ്ടെങ്കിലും ഇത് തടയുന്നതിനുള്ള മരുന്നിന്‍റെ  ഉപയോഗം ഇതാദ്യമായിട്ടാണ്. എന്തെങ്കിലും സംഭവം നടന്നതിന് ശേഷം പ്രതികരിക്കുന്നതിലും ഫലപ്രദമായ രീതി അത് ഉണ്ടാകാതെ നോക്കലാണെന്നും ഡോ. ക്രിസ്റ്റഫര്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും