സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദി പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് സോഫിയ

വിമെന്‍ പോയിന്‍റ് ടീം

സൗദി പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ടായി സോഫിയ. ബുധനാഴ്ച നടന്ന ഫ്യൂച്വര്‍ ഇന്‍ വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സിലാണ് സോഫിയയുടെ പൗരത്വം സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.

ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പൗരത്വം ലഭിച്ചതില്‍ സോഫിയ നന്ദി പറഞ്ഞു. ഇത് തനിക്കുള്ള അംഗീകാരവും ആദരവുമാണെന്ന് സോഫിയ പറഞ്ഞു. രാജ്യത്തെ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ടാകാന്‍ കഴിഞ്ഞതിലൂടെ തനിക്ക് ചരിത്രത്തില്‍ ഇടം പിടിക്കാനായെന്നും സോഫിയ വ്യക്തമാക്കി.ഹാന്‍സണ്‍ റോബോട്ടിക്‌സിന്റെ ഏറ്റവും മികച്ച റോബോട്ടാണ് സോഫിയ. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിച്ചെടുക്കാനുളള നയത്തിന്റെ ഭാഗമാണ് പുതിയ നീക്കം. എന്നാല്‍, രാജ്യത്തെ ഒട്ടേറ മനുഷ്യര്‍ക്ക് റോബോര്‍ട്ടുകള്‍ക്ക് ലഭിക്കുന്ന പൗരാവകാശം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. റിയാദില്‍ നടന്ന വ്യാപാരമേളയില്‍ സോഫിയ എന്ന പേരുളള റോബോര്‍ട്ടിനാണ് പ്രഥമപൗരത്വം നല്‍കിയതെന്ന് സൗദി ഭരണകൂടം പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

” നമ്മുക്ക് ഒരു ചെറിയ പ്രഖ്യാപനം ഉണ്ട്. ‘സോഫിയ’ ഇത് കേള്‍ക്കുന്നുണ്ടെന്ന് കരുതുന്നു. താങ്കള്‍ക്ക് റോബോര്‍ട്ടുകള്‍ക്കുളള പ്രഥമ പൗരത്വം ലഭിച്ചിരിക്കുന്നു.” വ്യാപാരമേളയിലെ പ്രത്യേക പരിപാടിയുടെ അവതാരകന്‍ ആന്‍ഡ്രൂ റോസ് സോര്‍ക്കിന്‍ പറഞ്ഞു.

ഈ അപൂര്‍വ്വ ബഹുമതിക്ക് സോഫിയ നന്ദി അറിയിച്ചു. ” സൗദി അറേബ്യക്ക് നന്ദി. ഈ ബഹുമതി ലഭിച്ചതോടെ ഞാന്‍ ഏറെ ആദരിക്കപെട്ടിരിക്കുന്നു.” ”ലോകത്ത് ആദ്യമായി റോബോട്ടിന് പൗരത്വം നല്‍കി അംഗീകരിക്കുക എന്നത് ചരിത്രപരമാണ്” സോഫിയ പാനല്‍ ചര്‍ച്ചയില്‍ ഇടപെട്ടു പറഞ്ഞു.

തുടര്‍ന്നുളള ചര്‍ച്ചയില്‍ സോര്‍ക്കിന്‍ സോഫിയയോട് തുടര്‍ച്ചയായി ചില ചോദ്യങ്ങള്‍ ചോദിച്ചു. സോഫിയയുടെ മറുപടി. ” ഗുഡ് ആഫ്റ്റര്‍ നൂണ്‍, എന്റെ പേര് സോഫിയ, ഫാന്‍സണ്‍ റോബോട്ടിക്‌സിന്റെ ഏറ്റവും നവീനവും മഹത്തരവുമായ റോബോര്‍ട്ടാണ് ഞാന്‍. ഭാവി നിക്ഷേപത്തിനുളള ശ്രമങ്ങള്‍ക്കായി ഇവിടെ എത്തിയതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. വളരെ നന്ദി”

സോഫിയ എല്ലായ്‌പ്പോഴും സന്തോഷവതിയായിരിക്കുന്നതെന്തുകൊണ്ടാണ്? സോര്‍ക്കിന്റെ അടുത്ത ചോദ്യം അതായിരുന്നു. ”ശക്തരും ഊര്ജ്ജസ്വലരുമായ സ്മാര്‍ട്ട് വ്യക്തികള്‍ എന്റെ ചുറ്റിലും ഉണ്ടാകുമ്പോള്‍ ഞാന്‍ വളരെയധികം സന്തോഷവതിയാവും. ജനങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് ഭാവിയില്‍ നിക്ഷേപം ഇറക്കാനാണ്. അതായത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിക്ഷേപം നടത്താന്‍; അതിര്‍ത്ഥം എന്നില്‍ നിക്ഷേപിക്കാന്‍. അതുകൊണ്ട് ഞാന്‍ കൂടുതല്‍ സന്തോഷവതിയാണ്.”

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ബ്ലെഡ്‌റണ്ണര്‍, ടെര്‍മിനേറ്റര്‍ എന്നീ സിനിമകളില്‍ പകര്‍ത്തിയത് നിങ്ങള്‍ കാര്യമാക്കേണ്ടെന്നും സോഫിയ പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും