സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കാണാതായ പാക് മാധ്യമപ്രവര്‍ത്തകയെ രണ്ട് വര്‍ഷത്തിന് ശേഷം കണ്ടെത്തി

വിമെന്‍ പോയിന്‍റ് ടീം

രണ്ട് വര്‍ഷം മുമ്പ് കാണാതായ പാകിസ്ഥാനി മാധ്യമപ്രവര്‍ത്തക സീനത് ഷഹ്‌സാദിയെ കണ്ടെത്തി. 2015 ഓഗസ്റ്റില്‍ ലാഹോറില്‍ നിന്നാണ് സീനത്തിനെ കാണാതായത്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനികരാണ് സീനത്തിനെ കണ്ടെത്തിയത്. ബിബിസി ഉറുദു ചാനലുമായി സംസാരിക്കവേ ഷഹ്‌സാദിയെ കണ്ടെത്തിയതായി മിസിംഗ് പേഴ്‌സണ്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജാവേദ് ഇഖ്ബാല്‍ പറഞ്ഞതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചില ഭീകര ഗ്രൂപ്പുകള്‍ സീനത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോ ചീഫ് പറയുന്നത്. അഫ്ഗാന്‍ അതിര്‍ത്തി മേഖലയിലെ ഗോത്ര നേതാക്കളും ബലോചിസ്ഥാനിലേയും ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേയും ഗോത്ര നേതാക്കളും സീനത്തിനെ കണ്ടെത്തുന്നതിന് സഹായം നല്‍കിയിട്ടുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണങ്ങള്‍ സീനത്ത് ഷെഹ്‌സാദിയും നടത്തിയിരുന്നു. പാകിസ്ഥാനി സുരക്ഷാ ഏജന്‍സികള്‍ പിടിയില്‍ വച്ചിരിക്കുന്നതായി കരുതുന്ന ഇന്ത്യന്‍ പൗരന്‍ ഹാമിദ് അന്‍സാരിക്ക് വേണ്ടിയും സീനത്ത് തിരച്ചില്‍ നടത്തിയിരുന്നു. പാക് സുപ്രീംകോടതിയുടെ മനുഷ്യാവകാശ സെല്ലില്‍ ഹാമിദിന്റെ അമ്മ ഫൗസിയ അന്‍സാരിക്ക് വേണ്ടി അപേക്ഷയും നല്‍കി. ഫേസ്ഹുക്കില്‍ പരിചയപ്പെട്ട ഒരു പാക് യുവതിയുമായി ഹാമിദ് പ്രണയത്തിലായിരുന്നു എന്നാണ് പറയുന്നത്.

സീനത്തിന്റെ അപേക്ഷ മിസിംഗ് പേഴ്‌സണ്‍സ് കമ്മീഷന് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് ഹാമിദിനെ ചാരവൃത്തിക്ക് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതായി വാര്‍ത്ത വന്നു. ഹാമിദിനെ ജയിലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്നെ കസ്റ്റഡിയിലെടുത്ത സൈനികര്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതായി സീനത്ത് ഷെഹ്‌സാദി പറഞ്ഞിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ ഹീന ജിലാനി 2016ല്‍ ബിബിസിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സീനത്തിന്റെ അപേക്ഷ മിസിംഗ് പേഴ്‌സണ്‍സ് കമ്മീഷന് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് ഹാമിദിനെ ചാരവൃത്തിക്ക് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതായി വാര്‍ത്ത വന്നു. ഹാമിദിനെ ജയിലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്നെ കസ്റ്റഡിയിലെടുത്ത സൈനികര്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതായി സീനത്ത് ഷെഹ്‌സാദി പറഞ്ഞിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ ഹീന ജിലാനി 2016ല്‍ ബിബിസിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2016ല്‍ സീനത്തിന്റെ ഇളയ സഹോദരന്‍ സദ്ദാം ഹുസൈന്‍ ആത്മഹത്യ ചെയ്തിരുന്നു. സീനത്തുമായി വലിയ അടുപ്പമുണ്ടായിരുന്ന സദ്ദാം ഈ സീനത്തിനെ കാണാതായതിനെ തുടര്‍ന്നുള്ള വേദന മൂലമാണ് ജീവനൊടുക്കിയതെന്നാണ് മറ്റ് സഹോദരങ്ങള്‍ പറയുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും