സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സാനിറ്ററി പാഡില്‍ വീഴുന്ന ചോരയും ചുവപ്പ് തന്നെ !

വിമെന്‍ പോയിന്‍റ് ടീം

ആര്‍ത്തവത്തെ ലജ്ജാകരവും പുറത്തുപറയാന്‍ പാടില്ലാത്ത അവസ്ഥയുമായി ചിത്രീകരിക്കുന്ന പ്രവണത പരസ്യങ്ങളിലുമുണ്ട് എന്നാണ് ഏറെ കാലമായി വന്നുകൊണ്ടിരിക്കുന്നു ടിവി പരസ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഏത് കമ്പനിയോ ബ്രാന്‍ഡോ ആവട്ടെ സാനിറ്ററി നാപ്കിന്റെ പരസ്യമാണെങ്കില്‍ ദ്രാവകം നീല തന്നെ എന്ന കാര്യത്തില്‍ ഇതുവരെ സംശയമുണ്ടായിരുന്നില്ല. ചോരയ്ക്കെങ്ങനെ നീല നിറം എന്ന് ആരും കാര്യമായി ചോദിക്കാത്തത് കൊണ്ട് പരസ്യങ്ങളുടെ സ്വഭാവത്തില്‍ മാറ്റവുമുണ്ടായില്ല. എന്നാല്‍ ഈ തെറ്റ് തിരുത്തുകയാണ് ബ്രിട്ടനിലെ ബോഡിഫോം എന്ന കമ്പനി.ബോഡിഫോം ആദ്യമായി പരസ്യത്തിലൂടെ സത്യം പറഞ്ഞു. മനുഷ്യന്റെ ചോരയ്ക്ക് ഒരു നിറമേ ഉള്ളൂ. അത് ചുവപ്പാണ്. സോഷ്യല്‍മീഡിയയില്‍ ഈ പരസ്യം വൈറലായിരിക്കുകയാണ്. സ്ത്രീകള്‍ വലിയ തോതില്‍ ഏറ്റെടുത്ത് കഴിഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും