സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കയ്യേറ്റങ്ങള്‍ക്കെതിരെ ‘മീറ്റൂ’ ഹാഷ് ടാഗ് തരംഗമാവുന്നു

വിമെന്‍ പോയിന്‍റ് ടീം

ലൈംഗിക കയ്യേറ്റങ്ങള്‍ക്ക് വിധേയരായ സെലിബ്രിറ്റികളടക്കമുളള നിരവധി സ്ത്രികള്‍ ലോകത്താകമാനം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ട് മീറ്റൂ ഹാഷ് ടാഗ്. തിങ്കളാഴ്ചയാണ് ലൈംഗികാതിക്രമങ്ങള്‍ ലോക ജനതയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പീഡനത്തിനിരയായ സ്ത്രീകള്‍ സ്വമേധയാ ‘മീറ്റൂ’ ഹാഷ് ടാഗുമായി സമുഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചത്. “എല്ലാ സ്ത്രീകളും ലൈംഗികാതിക്രമണത്തിനു ഇരകളായിട്ടുണ്ടെങ്കില്‍ ‘ഞാനും’ എന്നര്‍ത്ഥമാക്കുന്ന ‘മീറ്റൂ’ എന്ന ഹാഷ് ടാഗില്‍ സ്റ്റാറ്റസ് ഇടൂവെന്ന് എന്ന് നടി അലീസാ മിലാനോ ട്വിറ്ററില്‍ കുറിച്ചതോടെയാണ് പീഡനം അനുഭവിച്ചവര്‍ സ്വയം സ്റ്റാറ്റസിടാന്‍ ആരംഭിച്ചതെന്ന് ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ വ്യാപ്തി ജനം തിരിച്ചറിയാനാണിതെന്നും’ അലീസാ മിലാനോ ട്വിറ്ററില്‍ കുറിച്ചു.

മണിക്കൂറുകള്‍ക്കുളളില്‍ ആ സ്റ്റാറ്റസ് വൈറലാകുകയായിരുന്നു. സമൂഹമാധ്യമങ്ങളുടെ എല്ലാ പ്ലാറ്റ്ഫോമുകളിലും വൈറലായി. ട്വിറ്ററിലും ഫേസ്ബുക്കിലും ട്രെന്‍ഡിങ്ങായി. വ്യത്യസ്ത രാജ്യങ്ങളില്‍ സെലിബ്രിറ്റികളും ആയിരക്കണക്കിനാളുകളും സ്റ്റാറ്റസിനെ വൈറലാവുക്കുകയായിരുന്നു. ചിലര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കു വെച്ചു ചിലര്‍ പീഡനം അനുഭവിച്ചവരാണെന്ന് സ്വയം അറിയിച്ചു.

ഹോളിവുഡ് പ്രൊഡ്യൂസര്‍ ഹാര്‍വ്വെ വെയ്ന്‍സ്റ്റെയിന്‍ നിരവധി നടിമാരെ ലൈംഗികാതിക്രമങ്ങള്‍ നടത്തിയെന്ന് വാര്‍ത്ത വെളിച്ചെത്തുവന്നതാണ് പ്രതിഷേധത്തിനു തുടക്കം. വെയ്ന്‍സ്റ്റെയിന്‍ നിരവധി പീഡനങ്ങള്‍ നടത്തിയെന്നും എട്ട് പ്രമുഖ നടിമാര്‍ക്ക് ഇക്കാര്യം മറച്ചുവെക്കുന്നതിന് വലിയ തുക നല്‍കിയെന്നും ന്യുയോര്‍ക്ക് ടൈംസ് അന്വേഷണത്മാക റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ടൈംസിന്റെ അന്വേഷണം പുറത്തുവന്നതോടെ നിരവധി പ്രമുഖ നടിമാര്‍ തങ്ങളെ വെയ്ന്‍സ്റ്റെയിന്‍ പീഡിപ്പിച്ചതായുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും