സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകളെ ജോലിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് നാഷണല്‍ ബുക്ക് ട്രസ്റ്റ് ജീവനക്കാരിയെ പിരിച്ചുവിട്ടു

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകളെ ജോലിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് നാഷണല്‍ ബുക്ക് ട്രസ്റ്റ് ജീവനക്കാരിയെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. എറണാകുളത്തെ എന്‍ബിടി സ്റ്റാളില്‍ ജോലി ചെയ്യുന്ന ലാലി പിഎമ്മാണ് അനീതിക്ക് ഇരയായത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം മാനേജര്‍ അറിയിച്ചതെന്ന് ലാലി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഏറണാകുളം എന്‍ബിടിയില്‍ മാര്‍ക്കറ്റിംഗ് സെക്ഷനിലാണ് ലാലി ജോലി ചെയ്തിരുന്നത്.

“മാഡം, ഇന്നത്തോടെ നിങ്ങളുടെ ജോലി അവസാനിച്ചിരിക്കുന്നു” എന്ന് പെട്ടെന്ന് മാനേജര്‍ പറയുകയായിരുന്നു. ‘ഒരു ബുക്ക് ഷോപ്പില്‍ സ്ത്രീകളെ ക്കാളേറേ പുരൂഷന്മാരെയാണാവശ്യം. പുസ്തകക്കെട്ടുകള്‍ കയറ്റാനും ഇറക്കാനുമൊക്കെ ആണുങ്ങള്‍ക്കേ പറ്റു. തന്നെയുമല്ല നിങ്ങള്‍ക്ക് രാത്രി വൈകി ഇവിടെ നില്‍ക്കാനാവില്ലല്ലോ. ചിലപ്പോളതൊക്കെ വേണ്ടി വരും. അതു കൊണ്ട് നിങ്ങള്‍ക്ക് മറ്റൊരു ജോലി തേടിപ്പിടിക്കാവുന്നതേയുള്ളു – എന്ന് മാനേജര്‍ പറഞ്ഞതായാണ് ലാലി പറയുന്നത്.താല്‍ക്കാലിക ജീവനക്കാരെ പുകാര്‍ എന്ന എച്ച് ആര്‍ ഏജന്‍സി വഴി എടുക്കുകയാണ് ചെയ്യുന്നതെന്ന് ലാലി  പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ, ഭരണകൂടത്തിന്റെ എല്ലാ മെഷീനറികളുടെയും സംഘിവത്ക്കരണം അജണ്ടയാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പിരിച്ചുവിടലെന്ന് ലാലി ആരോപിക്കുന്നു. പുസ്തക രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത കയ്യില്‍ ചരടൊക്കെ കെട്ടിയ രണ്ട് പേരെ അവിടത്തെ ജീവനക്കാരായി നിയമിച്ചിട്ടുണ്ട്. ആ കുട്ടികള്‍ക്ക് പുസ്തകങ്ങളെ പറ്റി യാതൊരു ധാരണയുമില്ല. വിവിധ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെട്ടും ആശയ വിനിമയം നടത്തിയും പുസ്തകങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുമൊക്കെയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥാപനത്തെ നശിപ്പിക്കാന്‍ തന്നെയാണ് പരിപാടി എന്ന കാര്യത്തില്‍ സംശയമില്ല. ഇനി വേണമെങ്കില്‍ അവര്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ മാത്രം വില്‍ക്കാം. ഭഗത് സിംഗിന്‍റെ why I am an atheist ഉള്‍പ്പെടെയുള്ള, ബിജെപി രാഷ്ട്രീയത്തിനെതിരായ, പുറത്ത് കാണിക്കരുതെന്ന് അവരാഗ്രഹിക്കുന്ന പുസ്തകങ്ങളെ മനപൂര്‍വം തമസ്‌കരിക്കാമെന്നും ലാലി പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും