സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തൊടുപുഴ വാസന്തിക്ക് സഹായവുമായി വനിതാ സിനിമാ കൂട്ടായ്മ

വിമെന്‍ പോയിന്‍റ് ടീം

ഒരുപാടു കാലം പലവേഷങ്ങളിലായി സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന തൊടുപുഴ വാസന്തിയെ എല്ലാവരും മറന്നുപോയിട്ടുണ്ടാവില്ല. രോഗങ്ങളും അവയുടെ വേദനകളും നല്‍കുന്ന തീരാദുരിതത്തിലാണിന്നവര്‍ . അവരെ സഹായിക്കാനുംതുടര്‍ ചികില്‍സക്ക് പണം കണ്ടെത്താനും വനിതാസിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമ കലക്‌ടീവ് മുന്നിട്ടിറങ്ങിയിരിക്കുന്നു. കാന്‍സറും പ്രമേഹവും തൊടുപുഴ വാസന്തിയെ തികച്ചും അവശയാക്കിയിരിക്കുന്നു. ഒരു കാല്‍ മുറിച്ചു മാറ്റി. വൃക്കരോഗവും അലട്ടുന്നു. കാന്‍സറിന് തുടര്‍ചികില്‍സക്ക് പണവുമില്ല.ഈ അവസ്ഥായിലാണ് വനിതാ സിനിമാ കൂട്ടായ്‌മ അവര്‍ക്കരികിലേക്ക് സ്വാന്തനവുമായി എത്തുന്നത്. സിനിമാപ്രേമികളായ എല്ലാവരും കഴിയും വിധം സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് വനിതാ കൂട്ടായ്‌മ ഫേസ്‌‌ബുക്കിലാണ് പോസ്റ്റ് നല്‍കിയത്.

"ഞാന്‍ ലക്ഷക്കണക്കിനു രൂപ സമ്പാദ്യമുള്ള ഒരു കലാകാരിയല്ല. എങ്കിലും എന്റെ വേതനത്തിന്റെ ഒരു പങ്ക് തൊടുപുഴ വാസന്തിക്ക്!" എന്നാണ് സജിത മഠത്തില്‍ ഈ പോസ്‌റ്റിനോട്‌ പ്രതികരിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും