സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഈ നരകത്തില്‍നിന്ന് എന്ന രക്ഷിക്കണം: കരഞ്ഞുകൊണ്ട് സഹായമഭ്യര്‍ത്ഥിക്കുന്ന യുവതിയുടെ വീഡിയോ

വിമെന്‍ പോയിന്‍റ് ടീം

ഈ നരകത്തില്‍നിന്നും എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം..എന്റെ ജീവന്‍ അപകടത്തിലാണ്.. ഒരു യുവതിയുടെ വാക്കുകളാണിത്. സൗദിയില്‍ തൊഴിലുടമകളുടെ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു.

സൗദി അറേബ്യയിലെ ദവാദ്മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുകയാണെന്നും തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നുമാണ് യുവതി പറയുന്നത്. പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എംപിയായ ഭഗവന്ത്മാനോടാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് യുവതി സൗദിയിലെത്തുന്നത്.താന്‍ വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും യുവതി പറയുന്നു. ഭഗവന്ത്മാന്‍ സാഹിബ് ദയവുചെയ്ത് എന്നെ രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീഡിയോയില്‍ പേരോ പഞ്ചാബിലുള്ള സ്ഥലമോ യുവതി വ്യക്തമാക്കുന്നില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും