സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മലയാളത്തിലെ ആദ്യ ചാനല്‍ ഷോ ആങ്കര്‍ ട്രാന്‍സ്ജന്‍ഡര്‍ ടി.ജി ശ്യാമ

വിമെന്‍ പോയിന്‍റ് ടീം

മംഗളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മാരിവില്‍ പോല്‍ മനസിജര്‍’ എന്ന പരിപാടിയുടെ അവതാരകയും ട്രാന്‍സ്ജന്‍ഡര്‍ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ക്യൂര്‍ റിഥം ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റുമാണ് ശ്യാമ.''എന്റെ വലിയ ആഗ്രഹമായിരുന്നു സ്വന്തം ഐഡന്റിറ്റിയില്‍ ഒരു സ്ഥലത്തേക്ക് പോവുക, ഒരു ഷോ ചെയ്യുക… മനസ്സിന് വലിയ സന്തോഷമാണ്. നമ്മുടെ കഴിവ് എപ്പോഴും അതിന്റെ എല്ലാ സാധ്യതകളോടും കൂടി തെളിയിക്കാന്‍ പലപ്പോഴും പറ്റുന്നത് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പറ്റുന്ന സമയത്ത് മാത്രമായിരിക്കും.''-ശ്യാമ പറയുന്നു.

ട്രാന്‍സ്ജന്‍ഡര്‍മാരുടെ വിഷയത്തെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു ഷോ അല്ല ‘മാരിവില്‍ പോലെ മനസിജര്‍’. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അല്ലെങ്കില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട നിരവധി ആളുകളുണ്ട്. സമൂഹത്തില്‍ തുറന്നുപറയപ്പെടേണ്ട അവരുടെ പ്രശ്‌നങ്ങള്‍ ഷോയില്‍ ചര്‍ച്ച ചെയ്യുന്നു. ഒരു ട്രാന്‍സ്ജന്‍ഡറിന്റെ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ നോക്കിക്കണ്ടിട്ട്, അവരുടെ ഒരു ആശയം കൂടിയാണ് ഈ പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തി എങ്ങനെയാണ് സമൂഹത്തിലെ ഒരു വിഷയത്തെ നോക്കിക്കാണുന്നത്, അതില്‍ അവരുടെ വ്യക്തിപരമായ ആശയങ്ങള്‍ എന്തൊക്കെയാണെന്ന കാര്യങ്ങള്‍ അതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും