ഇവള്‍ അനയ എല്ലി.തന്‍റെ പരിമിതികളെ വെല്ലുവിളിയോട് നേരുന്ന കൊച്ചുമിടുക്കി.ജനിച്ചത് രണ്ടുകൈപ്പത്തികളുമില്ലാതെ.എന്നാല്‍ അമേരിക്കയില്‍ ദേശീയ തലത്തില്‍ നടന്ന കൈയെഴുത്തു മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് അനയ.ശാരീരികമായും മാനസികവുമായും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ 50ഓളം പേര്‍ പങ്കെടുത്തു.ഈ മത്സരത്തില്‍ പങ്കെടുക്കണമെന്നുള്ളത് അനയയുടെ ആഗ്രമായിരുന്നു.വെല്ലുവിളികളില്‍ തോറ്റ് കൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല.വിര്‍ജിനിയയാണ് അനയയുടെ സ്വദേശം.അമ്മ ബിയാന്‍കയ്യും അച്ഛന്‍ ഗ്രേയും അവളെ പ്രോത്സാഹിപ്പിക്കാറുണ്ട്. വിധികര്‍ത്താക്കള്‍ അനയെ നേരിട്ടുകാണുന്നവരെ അവള്‍ക്ക് രണ്ടു കൈയ്യും ഉണ്ടായിരുന്നില്ല എന്ന് അറിഞ്ഞിരുന്നില്ല.