സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗമായി മലയാളി വനിത

വിമെന്‍പോയിന്‍റ് ടീം

ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ന്യുസിലാന്‍ഡ് പാര്‍ലമെന്റ് അംഗമാകുന്നു. എറണാകുളം പറവൂര്‍ സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണന്‍ ആണ് നേട്ടം കൈവരിച്ചത്.  ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റ് എംപി ആയിട്ടായിരിക്കും പ്രിയങ്ക സ്ഥാനമേല്‍ക്കുക. സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലേബര്‍ പാര്‍ട്ടിയുടെ ഓഫീസില്‍ നിന്നും ലഭിച്ചതായി ''ആന്‍സ് മലയാളി''വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടാം വാരം പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്യും. 

കിവി ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയായി ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍ ഓക്ക് ലാന്‍ഡിലെ മൗന്‍ഗാകിക്കിയെ പ്രതിനിധീകരിച്ചാണ് പ്രിയങ്ക രാധാകൃഷ്ണന്‍ എംപി ആവുക.

2004 ല്‍ ഉന്നത പഠനത്തിനായി സിംഗപ്പൂരില്‍ നിന്ന്  ന്യുസിലന്‍ഡിലേക്കു സ്റ്റുഡന്റ് വിസയില്‍  എത്തിയതാണ് പ്രിയങ്ക. 2006 ളില്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതു പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ പബ്ലിക് പോളിസി ഫ്രെയിം ചെയ്യുന്ന കമ്മിറ്റിയുടെ അംഗവും പാര്‍ട്ടിയിലെ പല സബ് കമ്മിറ്റികളില്‍ അംഗവും ഉപദേശകയും ആണ്.

പ്രയങ്കയുടെ അച്ഛന്‍ രാമന്‍ രാധാകൃഷ്ണനും അമ്മ ഉഷ രാധാകൃഷ്ണനുമാണ്. വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡവലപ്മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോളിസി അനാലിസിസ്, സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളില്‍ പ്രവര്‍ത്തി പരിചയവും ഉണ്ട്. ക്രൈസ്റ്റില്‍ ചര്‍ച്ചില്‍ നിന്നുള്ള സ്‌കോട്ട്ലണ്ട് വംശജനായ റിച്ചാര്‍ഡ്സണ്‍ ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും