സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കോമൺസിൽ നിന്നുള്ള വനിതാ എംപിമാരുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ബ്രിട്ടൻ തള്ളി

വിമെന്‍പോയിന്‍റ് ടീം

പാർലമെൻറിന് കൂടുതൽ തുല്യമായ സ്ത്രീ പ്രാതിനിധ്യം നൽകാൻ തയ്യാറായ കോമൺസ് വിമെന് സമത്വസമിതിയുടെ എല്ലാ ആറ് നിർദേശങ്ങളും 
ബ്രിട്ടൻ ഗവൺമെന്റ് നിരസിച്ചു. പാർലമെൻറിൽ സ്ത്രീ പ്രാതിനിധ്യം കുറവാണ്. മൊത്തം എംപിമാരിൽ 70 ശതമാനവും പുരുഷൻമാരാണ്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പുതന്നെ നിയമത്തിന് സമൂലമായ മാറ്റങ്ങൾ വരുത്തണമെന്ന് കോമൺസ് വിമെന് സമത്വസമിതി നിർദേശിക്കുന്നു. പൊതു തിരഞ്ഞെടുപ്പിൽ 45% വനിതാ പാർലമെൻററി സ്ഥാനാർത്ഥികൾക്ക് മിനിമം അനുപാതം വേണമെന്ന നിയമനിർമാണം ഉൾപ്പെടെയുള്ള  നിർദേശങ്ങൾ സർക്കാർ നിഷേധിച്ചു.

2030 ആകുമ്പോഴേക്കും പാർലമെന്റിലും പ്രാദേശിക സർക്കാറിലും സ്ത്രീകളുടെ 45% പ്രതിനിധികളെങ്കിലും ഉണ്ടാവണം എന്നാണ് കമ്മറ്റിയുടെ നിർദേശം.സ്ത്രീകൾക്ക് അവരെ പ്രതിനിധീകരിക്കാൻ മുൻകൈയെടുക്കാനും അവർക്ക് സീറ്റ് നേടാൻ കഴിയുന്ന സ്ഥാനങ്ങളിൽ ഇടപെടാനും രാഷ്ട്രീയ പാർട്ടികൾക്ക് പ്രഥമ ഉത്തരവാദിത്വമുണ്ടെന്ന് കമ്മിറ്റി അഭിപ്രായപ്പെടുന്നു.കൂടാതെ സ്ത്രീകളെ സ്ഥാനാർത്ഥികളായി ഉള്പ്പെടുത്താത്ത പാര്ട്ടിക്ക് പിഴ ചുമത്തുന്ന കാര്യവും കമ്മറ്റി നിർദേശിച്ചു.


എന്നാല് "നിയമനിർമ്മാണത്തിൽ അവതരിപ്പിച്ച ക്വാട്ടകളെ സർക്കാർ പിന്തുണയ്ക്കില്ല, അതിനാൽ സാമ്പത്തിക ഉപരോധം കൊണ്ടുവരണം എന്ന് അംഗീകരിക്കുന്നില്ല.പാർലമെൻററി സ്ഥാനാർഥി വൈവിധ്യവത്കരണ വിവരം പ്രസിദ്ധീകരിക്കാൻ പാർടിക്ക് നിയമനിർമാണം ആവശ്യമാണെന്ന കമ്മിറ്റിയുടെ നിർദേശവും അംഗീകരിക്കാനാവില്ല".സർക്കാർ അഭിപ്രായപ്പെടുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും