സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇത് താന്‍ടാ നമ്മ സ്റ്റൈല്‍....!!

വിമെൻ പോയിന്റ് ടീം

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ മൊബൈൽ ഫോൺ, എല്ലാവർക്കും ആദ്യ 100 യൂണിറ്റ് വൈദ്യുതി സൗജന്യം,വനിതകൾക്ക് ഇരുചക്രവാഹനം വാങ്ങാൻ 50% സബ്സിഡി തുടങ്ങി വാഗ്ദാനപ്പെരുമഴയുമായി അണ്ണാ ഡിഎംകെ പ്രകടനപത്രിക.ഈറോഡിലെ പ്രചാരണ യോഗത്തിലാണു മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ ജയലളിത പ്രകടനപത്രിക പുറത്തിറക്കി. വീണ്ടും അധികാരത്തിലെത്തിയാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 ആയി ഉയർത്തുമെന്നും  പുതു സംരംഭകർക്കായി 500 കോടി രൂപയുടെ അമ്മ വെഞ്ച്വർ കാപ്പിറ്റൽ ഫണ്ട്,സർക്കാർ സേവനങ്ങൾക്കായി പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ച് അമ്മ ബാങ്കിങ് കാർഡ് എന്നിവ നല്കുമെന്നും പ്രകടനപത്രികയിൽ ഉണ്ട്.സഹകരണ ബാങ്കുകളിലെ കാർഷിക വായ്പകളും തൊഴിലില്ലാത്ത യുവാക്കളുടെ വിദ്യാഭ്യാസ വാർത്തകളും എഴുതിത്തള്ളും.ധാതുമണൽ ഖനനം സർക്കാർ ഏറ്റെടുക്കും.ചില്ലറവിൽപന മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപവും ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങൾ ഉപയോഗിച്ചുള്ള കൃഷിയും അനുവദിക്കില്ല.സർക്കാർ കേബിൾ കണക്‌ഷനൊപ്പം സൗജന്യ സെറ്റ്ടോപ് ബോക്സ്, സർക്കാർ സ്കൂളുകളിലെ  വിദ്യാർഥികൾക്കു നിലവിലുള്ള ഉച്ചഭക്ഷണത്തിനു പുറമേ സൗജന്യ പ്രഭാത ഭക്ഷണം,വിദ്യാർഥികൾക്കു സൗജന്യ ഇന്‍റർനെറ്റ്, പൊങ്കലിന് 500 രൂപയുടെ ഗിഫ്റ്റ് കൂപ്പൺ,പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ, ഒരു കുടുംബത്തിൽ ഒരാൾക്കു ജോലി, സർക്കാർ ജീവനക്കാർക്ക് ഒൻപതു മാസം പ്രസവാവധി,പ്രസവാനുകൂല്യം 18,000 രൂപ, ലോകായുക്ത രൂപീകരണം, ചെന്നൈ മെട്രോ റൂട്ട് വിപുലീകരണം,2016നും 2015 നും ഇടയിൽ 40,000 കോടി രൂപയുടെ കാർഷിക വായ്പ അനുവദിക്കും,മത്സ്യത്തൊഴിലാളികളെ പട്ടിക വർഗക്കാരായി പരിഗണിക്കും,കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ,തമിഴ്നാട്ടിലെ എല്ലാ നദികളും സംയോജിപ്പിക്കും,ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ഓരോ കുടുംബത്തിനും സൌജന്യമായി നാല് ആടുകൾ,കല്യാണ സഹായമായി ഒരുപവന്‍ താലി എന്നിങ്ങനെയാണ് അമ്മ ബ്രാന്‍റിന്‍റെ വാഗ്ദാനങ്ങള്‍.മാത്രമല്ല 100 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുന്നതോടെ സംസ്ഥാനത്തെ 78 ലക്ഷം ഉപഭോക്താക്കൾക്ക് ഒരു പൈസ പോലും നൽകാതെ വൈദ്യുതി ഉപയോഗിക്കാൻ കഴിയുമെന്നും ജയലളിത പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും