സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബാലവിവാഹമല്ല....അവര്‍ പഠിക്കട്ടെ........

വിമെൻ പോയിന്റ് ടീം

ജാര്‍ഖണ്ഡിലെ ഒരു ചെറിയ യാഥാസ്ഥിതിക ഗ്രാമത്തിലാണ് കിരണ്‍ ജനിച്ചത്.  അടുക്കളയില്‍ അമ്മയ്‌ക്കൊപ്പം പാചകവും ഗൃഹജോലികളും ചെയ്യുന്ന സമയത്ത്  പഠനത്തിനെക്കുറിച്ച് ചിന്തിച്ചില്ലായിരുന്നു.കാരണം അവരുടെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നില്ല.
പല പെണ്‍കുട്ടികളുടേയും ജീവിതം വിവാഹവും കുട്ടികളുമായി ഒതുങ്ങി.ഗൃഹജോലികള്‍ ചെയ്യുക എന്നത് മാത്രമായിരുന്നു അവരുടെ ജോലി. പഠനമോ നല്ല ജോലിയോ അവരുടെ സ്വപ്‌നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല.എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് പ്ലാന്‍ ഇന്ത്യ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം, ആരോഗ്യ പരിപാലനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചുവന്ന പ്ലാന്‍ ഇന്ത്യയ്ക്ക് തുടക്കം എളുപ്പമായിരുന്നില്ല.അതിന്‍റെ ഭാഗമായി കൗമാരക്കാരായ പെണ്‍കുട്ടികളുടെ ക്ലബ്ബുകള്‍ ഗ്രാമത്തില്‍ രൂപീകരിച്ചു.
ക്ലബ്ബില്‍ അംഗമായ കിരണ്‍ സജീവ പ്രവര്‍ത്തകയായി മാറി.
പെണ്‍കുട്ടികള്‍ക്ക് അവരുടെ ചിന്തകളും അനുഭവങ്ങളും പങ്കിടാനുള്ള മികച്ച വേദിയായിരുന്നുപ്ലാന്‍ ഇന്ത്യ.വ്യക്തിപരമായോ ഒന്നാകെയോ നേരിടുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാനും അവ പരിഹരിക്കുവാനുമുള്ള പരിശീലനം ക്ലബ്ബുകളില്‍ നിന്ന് ലഭിച്ചു. അതൊരു തുടക്കമായിരുന്നു.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ നിര്‍ബന്ധിത വിവാഹത്തിന് ഇരയാകുന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടിയായിരുന്നു പിന്നീടുള്ള കിരണിന്‍റെ  പ്രവര്‍ത്തനം.ഒരിക്കല്‍ പതിനാറ് വയസുള്ള പെണ്‍കുട്ടിയെ അവളുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ നിന്ന് പിടിച്ചുകൊണ്ട് പോയി അവളുടെ സമ്മതമില്ലാതെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു.കിരണ്‍ അവരുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല.അവസാനം  അധികൃതരുമായി ബന്ധപ്പെട്ട് വിവാഹം നിര്‍ത്തലാക്കുകയുെം പെണ്‍കുട്ടിയെ സ്കൂളിലയയ്ക്കുകയും ചെയ്തു.ആ മാറ്റം കിരണിനും ക്ലബ് അംഗങ്ങള്‍ക്കും പുതിയൊരു ചുവട് വയ്പ്പായി.പ്ലാന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ആ ഗ്രാമം ഒട്ടാകെ ഏറ്റെടുത്തു.ഇന്ന് കിരണും പ്ലാന്‍ ഇന്ത്യയും ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ  ശുഭപ്രതീക്ഷയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും