സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കിയാല്‍ കുടുംബം തകരുംഃ കേന്ദ്രസര്‍ക്കാര്‍

വിമെന്‍പോയിന്‍റ് ടീം

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കുന്നത് കുടുംബഘടനയെ തകര്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ലൈംഗികബന്ധങ്ങള്‍ ബലാത്സംഗത്തിന്റെ പരിധിയില്‍ വന്നാല്‍ ഭാര്യയുടെ നിലപാടിന് അനുസൃതമായിട്ടായിരിക്കും അത് ബലാത്സംഗമാണോ അല്ലയോ എന്ന കാര്യത്തില്‍ കോടതി വിധി പുറപ്പെടുവിക്കുക. ഭാര്യാ-ഭര്‍തൃ ലൈംഗിക ബന്ധങ്ങളില്‍ മറ്റ് തെളിവുകള്‍ക്ക് സാധ്യതയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമായി കാണണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷനും (AIDWA) RIT ഫൗണ്ടേഷനുമാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുമായി ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്ന സെക്ഷന്‍ 375 ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഒഴിവാക്കുന്ന വ്യവസ്ഥ 2013ലെ ഭേദഗതിയുടെ ഭാഗമായി വന്നതാണ്.വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ചില സവിശേഷമായ പ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു നേരത്തെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. നിരക്ഷരത, സാമ്പത്തികമായും സാമൂഹ്യമായുള്ള പിന്നോക്കാവസ്ഥ ഇതെല്ലാം ഇത്തരമൊരു പ്രശ്‌നവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. പാര്‍ലമെന്ററി സമിതിയും ഈ വാദമാണ് ഉന്നയിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും