സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ശുപാര്‍ശയുമായി സര്‍ക്കാര്‍ സമിതി

വിമെന്‍പോയിന്‍റ് ടീം

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി നിര്‍ണയിച്ച ശമ്പളം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥതല കമ്മിറ്റിയുടെ ശുപാര്‍ശ.സംസ്ഥാനങ്ങളിലെ 200 കിടക്കകള്‍ക്ക് മുകളിലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പളം നല്‍കണമെന്നും 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ ശമ്പളം നല്‍കണമെന്നുമാണ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നത്. 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ ശമ്പളമെന്ന് നേരത്തെ തന്നെ ധാരണയായിരുന്നു. മാനേജ്‌മെന്റുകളുമായി ഇതടക്കമുള്ള കാര്യങ്ങളില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചത്.

ശുപാര്‍ശ നടപ്പായാല്‍ നഴ്‌സുമാരുടെ ശമ്പള ഘടന ഇങ്ങനെയായിരിക്കും:

50 കിടക്കകള്‍വരെ – 20,000 രൂപ, 50 മുതല്‍ 100 വരെ കിടക്കകള്‍ – 20,900 രൂപ. 100 മുതല്‍ 200 വരെ കിടക്കകള്‍ – 25,500 രൂപ, 200ന് മുകളില്‍ കിടക്കകള്‍ – 27,800 രൂപ. ട്രെയിനി നിയമനത്തെ നഴ്‌സുമാരുടെ സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ട്രെയിനി കാലാവധി ഒരു വര്‍ഷമായി നിജപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തതായാണ് വിവരം. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ച് ശുപാര്‍ശകള്‍ നല്‍കാന്‍ തൊഴില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനും ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ലേബര്‍ കമ്മിഷണര്‍ കെ.ബിജു എന്നിവര്‍ അംഗങ്ങളുമായ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും