സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വീട്ടുപ്രസവങ്ങള്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു

വിമെന്‍പോയിന്‍റ് ടീം

മാതൃമരണ നിരക്കുകള്‍ വരുതിയിലായത് ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികിത്സാ സൗകര്യങ്ങളുടെയും വളര്‍ച്ചയിലൂടെയാണ്. മറ്റേണല്‍ മോര്‍ട്ടാലിറ്റി റേറ്റ് അതായത് ഒരു ലക്ഷം പ്രസവങ്ങളില്‍ എത്ര അമ്മമാര്‍ മരിച്ചു എന്നതാണ് കണക്ക്. കേരളത്തിന്റെ റേറ്റ് 61, ഇന്ത്യയുടെ ആകെ 167, ഗുജറാത്ത് 112, ഉത്തര്‍പ്രദേശ് 285, തമിഴ്‌നാട് 79, മഹാരാഷ്ട്ര 68.    https://goo.gl/fJJbQs

ഇനി ഇതേ സംസ്ഥാനങ്ങളിലെ ആശുപത്രിയിലെ പ്രസവ നിരക്കും കൂടി പരിശോധിക്കാം. കേരളം 99.8 %, ഇന്ത്യ 78.5 %, ഗുജറാത്ത് 91.8 %, ഉത്തര്‍പ്രദേശ് 57.9 %, തമിഴ്‌നാട് 99.8 %, മഹാരാഷ്ട്ര 90.7%.(Ref: https://goo.gl/NZdHKP) വീട്ടില്‍ പ്രസവം കുറയുന്ന സ്ഥലങ്ങളില്‍ മാതൃമരണ നിരക്ക് കുറയുന്നു.നവജാത ശിശുക്കളുടെ മരണ നിരക്കും ഈ ആശുപത്രി പ്രസവുമായും ഇതേ ബന്ധമാണ്. അവയും എത്ര എന്നുനോക്കാം. ആയിരം ശിശുജനനങ്ങളില്‍ എത്ര കുഞ്ഞുങ്ങള്‍ മരിക്കുന്നു എന്നതാണ് നിയോനേറ്റല്‍ മോര്‍ട്ടാലിറ്റി റേറ്റ്. കേരളത്തിന്റെ Rural – 7 & Urban – 3, ഇന്ത്യയുടെ ആകെ Rural – 31 & Urban – 15, ഗുജറാത്ത് Rural – 31 & Urban 16, ഉത്തര്‍പ്രദേശ് Rural 38 & Urban 20, തമിഴ്‌നാട് Rural – 18 & Urban 11, മഹാരാഷ്ട്ര Rural – 21 & Urban 11.(Ref:  https://goo.gl/kgXoH3)


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും