സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബിരുദം നല്‍കിയ രേഖകള്‍ കാണാനില്ല

വിമെൻ പോയിന്റ് ടീം

കേന്ദ്ര മാനവശേഷിമന്ത്രി സ്മ‍ൃതി ഇറാനിക്ക് ബിരുദം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് ഡല്‍ഹി സ‍ർവകലാശാ‌‌ശ.2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമർപ്പിക്കപ്പെട്ട സത്യവാങ്മൂലത്തിലാണ് 1996ല്‍ ഡല്‍ഹി സർവകലാശാലയില്‍ നിന്ന് ബി.എ.പാസായ സര്‍ട്ടിഫിക്കേറ്റ് നല്കിയതെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.എന്നാല്‍ ഇതിനെ സംബന്ധിച്ച രേഖകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.1993-94 വര്‍ഷത്തില്‍ ബികോം പൂര്‍ത്തിയാക്കിയതിന്‍റെ ഫലവും സര്‍വകലാശാലയുടെ പക്കലുണ്ട്.ഇതോടൊപ്പം 12-ാം ക്ലാസ് പാസ്സായതിന്‍റെ സര്‍ട്ടിഫിക്കേറ്റുകള്‍ സമര്‍പ്പിച്ചതിന്‍റെ രേഖകള്‍ കാണുന്നില്ല.കൂടാതെ 2013-2014ല്‍ ബി.എ. പൊളിറ്റിക്കല്‍ സയന്‍സില്‍ വിദൂര വിദ്യാഭ്യാസം വഴി പ്രവേശനം തേടിയതിന് രേഖകള്‍ ഉണ്ട്.എഴുത്തുകാരനായ അഹമെര്‍ ഖാനാണ് മന്ത്രിയുടെ വിദ്യാഭ്യാസ രേഖകള്‍  പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.രേഖകള്‍ ഹാജരാകന്‍ സര്‍വകലാശാല അധിക‍ൃതരോട് കോടതി നിര്‍ദേശിക്കുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും