സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുത്തലാഖ് ഭരണഘടന വിരുദ്ധമെന്ന്‌ സുപ്രീം കോടതി

വിമെന്‍പോയിന്‍റ് ടീം

മുസ്ലീങ്ങള്‍ക്കിടയിലെ വിവാഹമോചന സമ്പ്രദായമായമായ മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി. ഇതോടെ മുത്തലാഖിന് നിരോധനം വന്നിരിക്കുകയാണ്. അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിലെ മൂന്ന് അംഗങ്ങളും മുത്തലാഖ് ഭരണാഘടനാവിരുദ്ധമെന്ന നിലപാട് സ്വീകരിച്ചു – ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, കുര്യന്‍ ജോസഫ്, യുയു ലളിത് എന്നിവര്‍. അതേസമയം ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറും ജസ്റ്റിസ് അബ്ദുള്‍ നസീറും മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ത്തു. തീരുമാനം പാര്‍ലമെന്റിന് വിടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ഷയറ ബാനു, അഫ്രീന്‍ റഹ്മാന്‍, ഇഷ്രത് ജഹാന്‍, ഗുല്‍ഷന്‍ പര്‍വീണ്‍, ഫര്‍ഹ ഫായിസ് എന്നീ മുസ്ലീം സ്ത്രീകളാണ് മുത്തലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ആറ് ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് വിവിധ ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. വിവിധ രാജ്യങ്ങളില്‍ മുത്തലാഖ് നിയമവിരുദ്ധമാണ്, പിന്നെ എന്തുകൊണ്ടാണ് ഇന്ത്യ ഇതില്‍ നിന്നും മാറാത്തതെന്ന് കോടതി ചോദിച്ചു. മുത്തലാഖ്, നിക്കാഹ്, ഹലാല എന്നിവയ്‌ക്കെതിരെ സ്വമേധയ എടുത്തതുള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ വാദം കേട്ടാണ് സുപ്രീംകോടതി നിര്‍ണായകമായ വിധിപ്രസ്താവം നടത്തിയിരിക്കുന്നത്. അതേസമയം, മുത്തലാഖ് ഭരണഘടനയുടെ 14,15,21,25 അനുച്‌ച്ഛേദങ്ങള്‍ ലംഘിക്കുന്നില്ലെന്നും, ആയിരം വര്‍ഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണ് ഇതെന്നും മുസ്ലിം വ്യക്തി നിയമബോര്‍ഡിന്റെ പരിധിയില്‍ പെടുന്നതാണെന്നുമാണ് ജസ്റ്റിസ് ജെ എസ് ഖെഹറും ജസ്റ്റിസ് അബ്ദുല്‍ നസീറും  നിരീക്ഷിച്ചത്. ഹിന്ദു, ക്രൈസ്തവ, ഇസ്ലാം, സിക്ക്, സോറാസ്ട്ര്യന്‍ എന്നീ മത വിഭാഗങ്ങളില്‍ പെട്ട ജഡ്ജിമാരടങ്ങിയ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും