ന്യൂ സിലന്റില്‍ ഏപ്രില്‍ 11 മുതല്‍ 18 വരെ നടക്കുന്ന ഹൊക്ക്സ് ബെ കപ്പ് ടൂര്‍ണമെന്റ് കളിക്കുന്നതിനുള്ള 18 അംഗ വനിതാ ഹോക്കി ടീമിനെ പ്രഖ്യപിച്ചു. മിഡ് ഫീല്‍ഡര്‍ റീത്തു റാണി നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ദീപിക ആയിരിക്കും. ഇന്ത്യക്കു പുറമെ അര്‍ജന്റീന, ആസ്ത്രേലിയ,ചൈന,ജപ്പാന്‍,കൊറിയ, അമേരിക്ക, ആതിധേയരായ ന്യൂസിലാന്റ് എന്നീ രാജ്യങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.ഏപ്രില്‍ 11 നു ഇന്ത്യയുടെ ആദ്യ മത്സരം ചൈനയുമായി ആണ്.