സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പഠിക്കണം എന്ന ആവശ്യവുമായി 16കാരി

വിമെൻ പോയിന്റ് ടീം

പഠിക്കാനുള്ള ആഗ്രഹത്തിന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ തടസ്സമായപ്പോള്‍ പെണ്‍കുട്ടി സഹായം തേടിയെത്തിയത് പോലീസിനരികെ.രാജസ്ഥാന്‍ ബുന്ദിയില്‍ നിന്നുള്ള 16കാരിയാണ് തന്റെ പഠിപ്പ് തടസ്സപ്പെടുത്തിയ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയാണ് പഠനം മുടക്കിയ കാര്യം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെയും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനേയും വിളിച്ചറിയിച്ചത്. ബാലവിവാഹത്തിന് വീട്ടുകാരെ കസ്റ്റഡിയിലെടുത്ത പോലീസ്, 18 വയസ്സ് പൂര്‍ത്തിയായതിനുശേഷം മാത്രം ഇനി പെണ്‍കുട്ടി ഭര്‍തൃവീട്ടിലേക്ക് പോയാല്‍ മതിയെന്ന നിര്‍ദ്ദേശിച്ചു. അതുവരെ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ നിന്ന് പഠിക്കാന്‍ സൗകര്യം ഒരുക്കണം. നൈന്‍വ നിവാസിയായ പെണ്‍കുട്ടിയെ ആറുവര്‍ഷം മുമ്പാണ് കാന്‍പുരഗ്രമത്തിലുള്ള യുവാവിന് വിവാഹം ചെയ്ത് കൊടുത്തത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും